Skip to main content

വെളിയങ്കോട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടംസ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

വെളിയങ്കോട്ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിര്‍മ്മിച്ചപുതിയകെട്ടിടത്തിന്റെഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മെട്രോമാന്‍ ഇ. ശ്രീധരന്റെ കര്‍മ്മ രേഖയുടെ ഭാഗമായിഎം.എല്‍.എയുടെആസ്തിവികസന ഫണ്ടില്‍ നിന്നും 44 ലക്ഷംരൂപ ചെലവിട്ടാണ്‌കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പൊതുവിദ്യാലയങ്ങള്‍അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതിന് പലവിദ്യാലയങ്ങളുംആരോഗ്യകരമായമത്സരം നല്‍കുന്നത് മാതൃക യാണെന്നും സ്പീക്കര്‍ പറഞ്ഞു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആറ്റുണ്ണി തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കൈപ്പട പുഷ്പ, പഞ്ചായത്തംഗം കെ.പി. ചന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ്അയിരൂര്‍ മുഹമ്മദാലി, എസ്.എം.സി. ചെയര്‍മാന്‍ ടി. ഗിരിവാസന്‍, വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. വി.കെ. ബേബി, കണ്‍വീനര്‍ ഷാജികാളിയത്തേല്‍, പ്രഥമാധ്യാപിക ഇ. പ്രസന്ന, പ്രിന്‍സിപ്പല്‍ വിജി, സുനില്‍കാരാട്ടേല്‍, ടി.പി. കേരളീയന്‍, പി. അജയന്‍, കെ.വി. പ്രഭാകരന്‍ എന്നിവര്‍സംസാരിച്ചു.

 

date