Skip to main content

ഏകദിന ശില്പശാല 

 

 

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ വനിതാശിശുവികസന വകുപ്പിന്റെയും  ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ബാലസംരക്ഷണ സമിതി ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള മേഖലാതല ഏകദിന ശില്പശാല ജനുവരി 23, 24 തിയതികളില്‍ നടക്കും. ബത്തേരി, കല്‍പ്പറ്റ ബ്ലോക്കിനു കീഴില്‍ വരുന്ന ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള ശില്‍പ്പശാല 23ന് കല്‍പ്പറ്റ ഗ്രേയ്‌സ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും പനമരം, മാനന്തവാടി ബ്ലോക്കിനു കീഴില്‍ വരുന്ന അംഗങ്ങള്‍ക്കുള്ള ശില്‍പശാല 24ന്  മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ഒ.ആര്‍.കേളു എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. 

date