Skip to main content

ജില്ലാ ഓഫീസര്‍മാര്‍ക്കായി ഭരണഭാഷാ അവബോധപരിപാടി ജനുവരി 21ന്: മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

 

ഭരണഭാഷമാറ്റം ത്വരിതപ്പെടുത്തുന്നതിന് ജില്ലാ ഓഫീസര്‍മാര്‍ക്കായി നടത്തുന്ന ഭരണഭാഷാ അവബോധപരിപാടി ജനുവരി 21 രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഭരണഭാഷാ മാറ്റത്തിന് ജില്ലാ ഓഫീസര്‍മാര്‍ നിയമപരമായി നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍.എസ് റാണി ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ.അജിത് പ്രസാദ്, ഡോ.പി.പവിത്രന്‍, എ.ഡി.എം ടി.വിജയന്‍ പങ്കെടുക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഭാഷാവിദഗ്ധന്‍ ആര്‍. ശിവകുമാര്‍ വിഷയാവതരണം നടത്തും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്ഷന്‍ ഓഫീസര്‍ എ.അജിത് പ്രസാദ് ഔദ്യോഗിക ഭാഷാ മാര്‍ഗരേഖകള്‍ എന്ന വിഷയത്തില്‍ സംസാരിക്കും. വൈകിട്ട് 3.30 ന് കേരളത്തിലെ 'ഭരണഭാഷ പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.

date