Skip to main content

ഹരിത സാക്ഷരതാ ബോധവത്ക്കരണം

 

ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍സിന്റെ (കൊറാക്ക്) സഹകരണത്തോടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹരിത സാക്ഷരത ബോധവത്ക്കരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കൊറാക്ക് പ്രസിഡന്റ് ടി ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. കെ. വി പൗലോസ്, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം. മനോഹരന്‍, ജോണ്‍മത്തായി, എന്‍.എം മൈക്കിള്‍, പ്രകാശ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു. സ്വച്ഛത ഹി സേവാ എന്ന വിഷയത്തില്‍ നടത്തിയ ചിത്ര രചനാ മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നഗരസഭാ പരിധിയിലെ മികച്ച ഹരിത സാക്ഷരതാ പ്രവര്‍ത്തനത്തിനുളള പുരസ്‌ക്കാരത്തിന് കാരാപ്പുഴ ന• റസി. അസോസിയേഷന്‍, പുഴയോരം റസി. അസോസിയേഷന്‍, എസ്.എച്ച്.മൗണ്ട് മൈത്രി റസി. അസോസിയേഷന്‍, സൗത്ത് റസി. അസോസിയേഷന്‍ എന്നിവ അര്‍ഹമായി. 

                                                    (കെ.ഐ.ഒ.പി.ആര്‍-2095/17)

date