Skip to main content

ഊർജ്ജോത്സവം 11ന്

 

ആലപ്പുഴ: വിദ്യാഭ്യാസ ജില്ലാതല ഊർജ്ജോത്സവം ഡിസംബർ 11ന് ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. എനർജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്‌കൂളുകളിൽ രൂപീകരിച്ചിട്ടുള്ള  സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായിസംഘടിപ്പിക്കുന്ന പരിപാടി നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എച്ച്. ശ്രീകുമാർ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഓഫീസർ കൃഷ്ണദാസ്, അസിസ്റ്റന്റ് ഓഫീസർ ഹമീദ്, കോർഡിനേറ്റർ ടോംസ് ആന്റണി, ഹെഡ്മിസ്ട്രസ് വോൾഗ മേരി മാത്യു എന്നിവർ പ്രസംഗിക്കും. യു.പി, ഹൈസ്‌കൂൾ. വിഭാഗം വിദ്യാർഥികൾക്കായി ഊർജ്ജപ്രശ്‌നോത്തരി, ഉപന്യാസം, പെയിന്റിങ്, കാർട്ടൂൺ മത്സരങ്ങൾ നടത്തും. സർക്കാർ, എയ്ഡ്ഡ്, അൺ എയ്ഡ്ഡ് സ്‌കൂളുകൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പെയിന്റിങ മത്സരത്തിന് ഊർജ്ജവും കാലാവസ്ഥ വ്യതിയാനവും ഉപന്യാസത്തിന് ഗാർഹിക ഊർജ്ജ ഉപഭോഗവും ഊർജ്ജ സംരക്ഷണവും, കാർട്ടൂണിന് ഊർജ്ജ പ്രതിസന്ധി എന്നിവയാണ് വിഷയങ്ങൾ. വിജയികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെട്ട 12 സ്‌കൂളുകൾക്ക് സൗജന്യമായി  ഊർജ്ജ സംരക്ഷിത വൈദ്യുതോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. വിശദവിവരത്തിന് ഫോൺ: 9447232512

 

  (പി.എൻ.എ.2987/17)

 

 

 

അന്ധകാരനഴി: ഉപദേശകസമിതി യോഗം

 

ആലപ്പുഴ: അന്ധകാരനഴി ഷട്ടറുകൾ അടയ്ക്കുന്നതു സംബന്ധിച്ച ഉപദേശക സമിതി യോഗം ഡിസംബർ 11ന്  ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിൽ ചേരും. ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിക്കും

 

(പി.എൻ.എ.2988/17)

 

 

വാർഷിക മസ്റ്ററിങ്ങ് ചെയ്യണം

 

ആലപ്പുഴ: ട്രഷറി/ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന സംസ്ഥാന സർക്കാർ സർവീസ്/ഫാമിലി പെൻഷൻകാർ ഡിസംബർ 31നകം അടുത്തുള്ള ട്രഷറിയിൽ പെൻഷൻ ബുക്ക്/ബാങ്ക് പാസ് ബുക്ക്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളുമായി (ആധാർ, തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ്) എത്തി വാർഷിക മസ്റ്ററിങ്ങ് ചെയ്യണമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. ആദായ നികുതി അടക്കുന്നവർ പാൻകാർഡും ഹാജരാക്കണം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

 

(പി.എൻ.എ.2990/17)

 

 

ശുചിത്വ മിഷൻ ഓഫീസുകളിൽ 

ഡെപ്യൂട്ടേഷൻ നിയമനം

 

ആലപ്പുഴ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ ശുചിത്വ മിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഒഴിവുകളിലേക്ക് സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 20,000-45,800 മുതൽ 35700-75600 വരെ ശമ്പള സ്‌കെയിലുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 

 

ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററിന്റെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററിന്റെ (സോളിഡ് വേസ്റ്റ് മാനേജ് മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ആയി അപേക്ഷിക്കുന്നവർ സയൻസ് ബിരുദധാരികളോ, സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. താൽപ്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ. പാർട്ട് വൺ റൂൾ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പുമേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഡിസംബർ 23ന്് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഓ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം 

 

 

(പി.എൻ.എ.2991/17)

 

കേരളോത്സവം മത്സരാർഥികൾ 

പാസ് കൈപ്പറ്റണം

 

ആലപ്പുഴ: സംസ്ഥാനതല കേരളോത്സവ കായിക മത്സരങ്ങൾ ഡിസംബർ 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിട്ടുള്ള മത്സരാർഥികൾ ഡിസംബർ 11ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത്ിൽ  എത്തി  എൻട്രി പാസ്, ജഴ്‌സി  എന്നിവ കൈപ്പറ്റണമെന്ന്  ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

(പി.എൻ.എ.2992/17)

 

എംപ്ലോയബിലിറ്റി സെന്ററിൽ 

തൊഴിൽ അഭിമുഖം 11ന്

 

ആലപ്പുഴ: സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് നിയമിക്കുന്നതിന് ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 11ന് രാവിലെ 10ന് അഭിമുഖം നടക്കും. ഡെപ്യൂട്ടി ജനറൽ മാനേജർ-യോഗ്യത; ബിരുദവും എട്ടു വർഷത്തെ പ്രവൃത്തി പരിചയവും, ക്ലസ്റ്റർ ബിസിനസ് മാനേജർ; ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ബിസിനസ് മാനേജർ; ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും  ടു വീലർ ലൈസൻസും. റിക്കവറി എക്‌സിക്യൂട്ടീവ്; പ്ലസ് ടു, അസിസ്റ്റന്റ് ബിസിനസ് മാനേജർ; പ്ലസ് ടു., ടു വീലർ ലൈസൻസ്. കളക്ഷൻ എക്‌സിക്യൂട്ടീവ്; പ്ലസ് ടു, ടു വീലർ ലൈസൻസ് വേണം. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്; ബി.കോം., ഡി.സി.എ., അഡ്മിൻ എക്‌സിക്യൂട്ടീവ്; ബികോം, ഡി.സി.എ., എച്.ആർ. ട്രെയിനി: എം.ബി.എ. വിശദവിവരത്തിന് ഫോൺ: 0477-2230624, 8078828780, 9061560069. 

 

(പി.എൻ.എ.2993/17)

 

റാങ്ക് ലിസ്റ്റ് റദ്ദായി

 

ആലപ്പുഴ: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ  തസ്തികയിലേക്ക് (കാറ്റഗറി നമ്പർ: 261/2014) 2015 മെയ് നാലിന് നിലവിൽ വന്ന റാങ്ക് പട്ടികയിലെ മുഖ്യപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികളെയും നിയമിച്ചതിനാൽ 2017 നവംബർ 27ന് റാങ്ക് ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

                                                                         

(പി.എൻ.എ.2994/17)

 

അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു ഉന്നത വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കൾ മരിച്ചവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. പ്ലസ് വൺ മുതലുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. ജില്ലാ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2251103.

 

(പി.എൻ.എ.2995/17)

 

 

ശക്തമായ കാറ്റ്, കടൽക്ഷോഭ സാധ്യത:

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

 

ആലപ്പുഴ: കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റു വീശാനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

 

date