Skip to main content

 മലമ്പുഴ ഡാം: ടോയ് ട്രെയിന്‍ ഓടിത്തുടങ്ങി

 

മലമ്പുഴ ഡാം കുട്ടികളുടെ പാര്‍ക്കിലെ ടോയ് ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രവര്‍ത്തന സജ്ജമായതായി മലമ്പുഴ മെക്കാനിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ.പി ഹരികൃഷ്ണന്‍ അറിയിച്ചു. ട്രെയിനിന്‍റെ ഗീയര്‍ ബോക്സ് തകരാറിലായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. സ്ഥലം എം. എല്‍.എ.യും ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍റെ ഇടപെടലിനെ തുടര്‍ന്ന് ടോയ് ട്രെയിന്‍ ഉടനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

date