Skip to main content

സെമിനാറുകള്‍ക്ക്തുടക്കമിട്ട്‌രക്തസാക്ഷ്യം പരിപാടി

സാംസ്‌കാരിക വകുപ്പ് സര്‍വ്വോദയമണ്ഡലവുമായി ചേര്‍ന്ന് തവനൂര്‍ പാപ്പിനിക്കാവ് മൈതാനത്ത്  സംഘടിപ്പിക്കുന്ന 'രക്തസാക്ഷ്യം'   പരിപാടിയില്‍ നടന്ന'കേരളീയ നവോത്ഥാനം ഗാന്ധിജിയുടെ നൂറ്റമ്പതാം ജ•ദിന വേളയില്‍ ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി.പൗലോസ്ഉദ്ഘാടനം ചെയ്തു.     
ഷേക്ക് ഹുസൈന്‍ അധ്യക്ഷനായ സെമിനാറില്‍ ഡോ.എം.എന്‍.കാരശ്ശേരി, ഡോ.ഫസല്‍ഗഫൂര്‍, ഡോ.എസ്. ശാരദകുട്ടി, എ.പി.അഹമ്മദ്, പി.ടി നാസര്‍എന്നിവര്‍ സംസാരിച്ചു. 'ഗാന്ധി വധത്തിനു ശേഷമുള്ളഇന്ത്യ' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ബേബി ജോണ്‍ പ്രഭാഷണം നടത്തി. ഡോ.പ്രഭാകരന്‍ പഴശ്ശി, ടി.ശശീധരന്‍, ബി.ജി.ശ്രീജിത്ത്, വിമല്‍എന്നിവര്‍സംസാരിച്ചു.

 

date