Skip to main content

ബാലാവകാശ സംരക്ഷണ നിയമം ജില്ലാതല സെമിനാര്‍ ഇന്നും (12നും) നാളെയും (13നും)

    ബാലാവകാശ സംരക്ഷണ നിയമത്തില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി ഇന്നും (12നും) നാളെയും (13നും) ജില്ലാതല സെമിനാര്‍ നടത്തും. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ഇന്ന് രാവിലെ 10ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സെമിനാര്‍ ഉദ്ഘാടനം  ചെയ്യും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ മുഖ്യപ്രഭാഷണം നടത്തും. മാധ്യമ പ്രവര്‍ത്തകര്‍ക്കു ള്ള ലഘുലേഖകളുടെയും കൈപ്പുസ്തകത്തിന്‍റെയും വിതരണം എംഎല്‍എ നിര്‍വഹിക്കും. പ്രസ് ക്ലബ്ബ് സെക്രട്ടറി ബിജു കുര്യന്‍ സ്വാഗതം ആശംസിക്കും. ബാലാവകാശ സംരക്ഷണം മാധ്യമ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ബോബി എബ്രഹാം പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ നന്ദി പറയും.
    കുട്ടികളുടെ അവകാശ സംരക്ഷണം ബാലനീതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ രാവിലെ 11ന് നടക്കുന്ന സെമിനാറില്‍ മംഗളം ബ്യൂറോ ചീഫ് സജിത് പരമേശ്വരന്‍ മോഡറേറ്ററായിരിക്കും. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്‍ വിഷയാവതരണം നടത്തും.  ഉച്ചയ്ക്ക് 12ന് പോക്സോ നിയമം 2012 എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഫാക്കല്‍റ്റി അഡ്വ.മുഹമ്മദ് അന്‍സാരി വിഷയാവതരണം നടത്തും. മാധ്യമം ബ്യൂറോ ചീഫ് എം.ജെ.ബാബു മോഡറേറ്ററായിരിക്കും. 
    നാളെ രാവിലെ 10ന് സാമൂഹിക നീതിയും കുട്ടികളുടെ അവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനു എസ്.നായര്‍ മുഖ്യപ്രഭാഷണം നടത്തും. കേരള കൗമുദി യൂണിറ്റ് ചീഫ് സാം  ചെമ്പകത്തില്‍ മോഡറേറ്ററായിരിക്കും. പ്രസ് ക്ലബ്ബ് ട്രഷറര്‍ എസ്.ഷാജഹാന്‍ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.ജി.ഉമേഷ് നന്ദിയും പറയും. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം എന്ന വിഷയം രാവിലെ 11 ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ജേക്കബ് അവതരിപ്പിക്കും. ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എബ്രഹാം തടിയൂര്‍ മോഡറേറ്ററാകും. ഉച്ചയ്ക്ക് 12ന് ഐസിപിഎസ് പദ്ധതിയും ജില്ലാതലത്തില്‍ നടപ്പാക്കുന്ന പദ്ധതികളും എന്ന വിഷയം  ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഫാക്കല്‍റ്റി ഷാന്‍ രമേശ് ഗോപന്‍ അവതരിപ്പിക്കും. മാതൃഭൂമി ബ്യൂറോ ചീഫ് ടി.അജിത് കുമാര്‍ മോഡറേറ്ററാകും. അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.ശ്രീഷ് നന്ദി പറയും.
    ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പത്തനംതിട്ട പ്രസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.                                         (പിഎന്‍പി 3315/17)
 

date