Skip to main content
ഹരിത കേരളം മിഷന്‍ തയ്യാറാക്കിയ പച്ചപ്പ് ഹരിത ശുചിത്വ പ്ലാനര്‍ എഡിഎം ഇ മുഹമ്മദ് യൂസഫിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക  പദ്ധതി ഭേദഗതി അംഗീകരിച്ചു

 

42 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. ഇരിട്ടി, പേരാവൂർ, എടക്കാട്, തലശ്ശേരി, പാനൂർ ബ്ലോക്ക് പഞ്ചായത്തുകൾ, കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി, തളിപ്പറമ്പ് നഗരസഭകൾ, കുഞ്ഞിമംഗലം, തൃപ്പങ്ങോട്ടൂർ, പയ്യാവൂർ, പേരാവൂർ, മാലൂർ, ഇരിക്കൂർ, ചെറുകുന്ന്, മാട്ടൂൽ, മാടായി, മുഴക്കുന്ന്, കുന്നോത്തുപറമ്പ്, അഞ്ചരക്കണ്ടി, ധർമ്മടം, എരമം-കുറ്റൂർ, കൂടാളി, ചൊക്ലി, അയ്യൻകുന്ന്, ചെറുതാഴം, വേങ്ങാട്, വളപട്ടണം, പെരളശ്ശേരി, മുണ്ടേരി, കതിരൂർ, കോളയാട്, ചെമ്പിലോട്, നടുവിൽ, ചെങ്ങളായി, പട്ടുവം, കണ്ണപുരം, ഏഴോം, മാങ്ങാട്ടിടം, ചെറുപുഴ, ചിറക്കൽ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ ഭേദഗതികളാണ് അംഗീകരിച്ചത്. പദ്ധതികൾ ആസൂത്രണം ചെയ്യുന്ന വേളയിൽ തദ്ദേശ സ്ഥാപനങ്ങളുടെ നിർവഹണ ഉദ്യോഗസ്ഥർ പദ്ധതിയുടെ സാധ്യത സംബന്ധിച്ച് പഠിക്കണമെന്ന് യോഗാധ്യക്ഷൻ ഡി.പി.സി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു.

മട്ടന്നൂർ നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഭേദഗതി, കൂത്തുപറമ്പ്, ഇരിട്ടി, തലശ്ശേരി, പയ്യന്നൂർ നഗരസഭകളുടെ നീർത്തട മാസ്റ്റർ പ്ലാൻ എന്നിവയും അംഗീകരിച്ചു. ഹരിതകേരളം ജില്ലാ മിഷൻ പുറത്തിറക്കുന്ന പച്ചപ്പ് ഹരിത-ശുചിത്വ പ്ലാനർ എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന് നൽകി പ്രസിഡൻറ് പ്രകാശനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിൽ നടത്തിയ അന്ത്യോദയ സർവേ സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡി.ഡി ജി.എസ് രജത്ത് സംസാരിച്ചു. 

വൈസ് പ്രസിഡൻറ് പി.പി ദിവ്യ, ഡി.പി.സി അംഗങ്ങളായ കെ.പി. ജയബാലൻ, വി.കെ സുരേഷ് ബാബു, സുമിത്ര, അജിത്ത് മാട്ടൂൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

 

date