Skip to main content

ഉപതിരഞ്ഞെടുപ്പ്:  ഫലം പ്രഖ്യാപിച്ചു 

ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ നടന്ന വാര്‍ഡ്തല ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടു.  ഒഞ്ചിയം ഗ്രാമപഞ്ചായത്ത്  അഞ്ചാം വാര്‍ഡായ പുതിയോട്ടുംകണ്ടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.ശ്രീജിത്ത് 767 വോട്ടുകള്‍ക്ക് വിജയിച്ചു.  കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ നരയംകുളത്ത് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ശ്രീനിവാസന്‍ മേപ്പാടി 592 വോട്ടുകള്‍ക്ക് വിജയിച്ചു.  പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ വെസ്റ്റ് കൈതപ്പൊയിലില്‍ 859 വോട്ടുകള്‍ക്ക് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രാകേഷ് പി.ആര്‍ വിജയിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡായ പളളിപ്പുറത്ത് ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥി എന്‍.പി മുഹമ്മദലി മാസ്റ്റര്‍ 568 വോട്ടുകള്‍ക്ക് വിജയിച്ചു.

date