Skip to main content

പ്രാദേശിക വികസന പദ്ധതികളുമായികൂരാച്ചുണ്ട് പഞ്ചായത്ത്

കര്‍ഷകരും  പിന്നാക്കക്കാരും ഏറെയുള്ള മലയോര പഞ്ചായത്താണ് കൂരാച്ചുണ്ട്. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമാണ്.  പ്രദേശത്തിന്റെ വികസനാവശ്യങ്ങളിലും ഇത് വ്യക്തമായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍, മലയോര പ്രദേശങ്ങള്‍ക്കായുള്ള കുടിവെള്ള പദ്ധതികള്‍, പട്ടയ വിതരണം തുടങ്ങിയവ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്. വിവിധ വാര്‍ഡുകളിലായി 23.2 കിലോമീറ്റര്‍ റോഡുകള്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ ഇതിനോടകം സാധിച്ചു.   ഇതോടൊപ്പം വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ 3.0 കി.മീ കോണ്‍ക്രീറ്റ് പാതകളും നിര്‍മ്മിച്ചു. എം.പി വികസന പദ്ധതിയില്‍ 2.5 കീ.മീറ്റര്‍ റോഡിന്റെ പണികൂടി ഇതോടൊപ്പം പൂര്‍ത്തിയായിട്ടുണ്ട്. എളമ്പളാശ്ശേരി താഴെ  റോഡിനായി ഏഴു ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. വീടില്ലാത്തവര്‍ക്കായുള്ള ലൈഫ് ഭവന പദ്ധതിയും നടന്നു വരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 20 വീടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ പദ്ധതി വിപുലീകരിച്ചു 39 വീടുകള്‍ക്ക് കൂടി അംഗീകാരം നല്‍ക#ാന്‍ സാധിച്ചിട്ടുണ്ട്.  മലയോര പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി പൂവ്വത്തുംചോല, പൂവ്വത്തുംകുന്ന് , നാല് സെന്റ് കോളനി ,കണിയാമ്പാറ എന്നിവിടങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കി. ടൂറിസം സാദ്ധ്യതകളുള്ള പ്രദേശം കൂടിയാണ് കൂരാച്ചുണ്ട്, ടൂറിസം പ്രമോഷന്റെ ഭാഗമായി നമ്പിക്കുളം ടൂറിസ്റ്റ് പദ്ധതിക്കായി ഒന്നര കോടി രൂപയാണ് വിലയിരുത്തിട്ടുള്ളത്. ഇതോടൊപ്പം കൂരാച്ചുണ്ട് അങ്ങാടിയില്‍, എം.എല്‍.എ.ഫണ്ടില്‍ നിന്ന് ആറു ലക്ഷം രൂപയുപയോഗിച്ചു ഹൈമാസ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 
കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന വില്ലേജ് ഓഫീസ് ഏകീകരണം നടന്ന വര്‍ഷം കൂടിയാണിത്. 1977നു മുമ്പ് ഭൂമി പതിച്ചു കിട്ടിയിട്ടും പട്ടയം അനുവദിച്ചു കിട്ടാതിരുന്നവര്‍ക്കുള്ള പട്ടയദാനവും ഇതോടൊപ്പം നടന്നിരുന്നു.  21 കുടുംബങ്ങള്‍ക്ക്  പട്ടയം നല്‍കിക്കൊണ്ട്  തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ റെവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത് കൂടിയാണ്.     

date