Skip to main content

ഹോം ലൈബ്രറി  ഉദ്ഘാടനം  ചെയ്തു

 

പൈമ്പാലശ്ശേരി ഗവ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ ആരംഭിക്കുന്ന ഹോം ലൈബ്രറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ  നാലുചുവരുകള്‍ക്കുള്ളിലെ വായനയില്‍ ഒതുങ്ങാതെ പുതിയൊരു വായനാ സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ്  പദ്ധതി  നടപ്പിലാക്കുന്നത്. പരിപാടിയില്‍ മടവൂര്‍  ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ സിന്ധുമോഹന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ റിയാസ്ഖാന്‍, വാന്‍ഡ് മെമ്പര്‍ സാബിറ മൊടയാനി, പി ടി എ പ്രസിഡന്റ് പി.കെ ബൈജു,  ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ മജീദ്, സീനിയര്‍ അസിസ്റ്റന്റ് അസ്മ, എസ്  ആര്‍ ജി കണ്‍വീനര്‍ സുല്‍ഫത്ത്, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.  

date