Skip to main content

പ്രളായനന്തര കേരളം: തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് സെമിനാർ നടത്തി 

 ആലപ്പുഴ: പ്രളയാനന്തര കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പഞ്ചായത്ത് കാര്യ വകുപ്പും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ല സെക്രട്ടറി ജി.വേണുലാൽ അദ്ധ്യക്ഷനായ യോഗത്തിൽ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബിദാ അസീസ് ഉദ്ഘാടനം നിർവ്വഹിച്ചു.  പ്രളയാനന്തര കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയം കേരള സ്റ്റേറ്റ് റിസോഴ്‌സ് അംഗം എസ്.ജമാൽ അവതരിപ്പിച്ചു.  വിഷയത്തെ സംബന്ധിച്ച് പങ്കെടുത്തവർ പ്രതികരണം നടത്തുകയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ജി.പ്രകാശ് ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ആര്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിതാഹരിദാസ്, ജൂനിയർ സൂപ്രണ്ട് ബിനു ഗോപാൽ, എന്നിവർ സംസാരിച്ചു.

 

date