Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

റേഷൻ കാർഡ് വിതരണം

പുതിയ റേഷൻ കാർഡിനായി പഞ്ചായത്ത്/മുനിസിപ്പൽ/സോണൽ ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് (ഓൺ ലൈൻ അക്ഷയ അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ കാർഡുകൾ വിതരണം ചെയ്യും. അപേക്ഷകർ ക്യാമ്പിൽ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡും, കാർഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും 4 മണിക്കും ഇടയിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി കാർഡ് കൈപ്പറ്റേണ്ടതാണ്.  അന്നേ ദിവസം റേഷൻ കാർഡ് സംബന്ധിച്ച മറ്റ് അപേക്ഷകൾ ഒന്നും സ്വീകരിക്കുകയില്ല.  തീയ്യതി, പഞ്ചായത്ത്/മുനിസിപ്പാലിറ്റി,  ടോക്കൺ നമ്പർ എന്ന ക്രമത്തിൽ.  ഫെബ്രുവരി 20 - കണ്ണൂർ - 203325 മുതൽ 3469 വരെ.  21 - ചെറുതാഴം - 2895 മുതൽ 3106 വരെ.  23 - നാറാത്ത് - 3107 മുതൽ 3324 വരെ.  25 - മാട്ടൂൽ - 3470 മുതൽ 3698 വരെ.

 

എസ് ആർ സി യോഗ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.  പത്താം ക്ലാസ് പാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  യോഗ ദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ്  പഠന പരിപാടി.  ആറുമാസത്തെ പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ ലഭിക്കും. വിലാസം ണഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി ഒ, തിരുവനന്തപുരം-33.  അപേക്ഷാ ഫോറം https://srccc.in/download ൽ നിന്നും ഡൗൺലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.  ഫോൺ: 0471 2325101.  വിശദാംശങ്ങൾ www.src.kerala.gov.in/www.srccc.in ൽ ലഭിക്കും.  ജില്ലയിലെ പഠനകേന്ദ്രങ്ങൾ പഴയങ്ങാടി-9847455338, കൂത്തുപറമ്പ് - 9947098488, മാഹി - 8714449000, ചക്കരക്കല്ല് - 9446391015, കണ്ണൂർ - 9446060641. 

 

വൈദ്യുതി മുടങ്ങും

മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തായംപൊയിൽ, കാര്യാമ്പറമ്പ്, കടൂർ, നിരന്തോട്, പുറവയൽ, അരയിടത്തുചിറ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 20) രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൂതൃക്കോവിൽ, പൂങ്കാവ്, മുച്ചിലോട്ട് കാവ് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 20) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും പുഞ്ചിരിമുക്ക്, മമ്മാക്കുന്ന്, ഹെൽത്ത് സെന്റർ, കോട്ടൂർ, ആശാരിക്കുന്ന് ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുണ്ടേരി പീടിക, സി പി സ്റ്റോർ, ശരവണ മിൽ, കാപ്പാട് പോസ്റ്റോഫീസ്, ഡി ടെക്, കിത്താപുരം, എളയാവൂർ കോളനി എളയാവൂർ അമ്പലം, ഫ്‌ളവേഴ്‌സ് ടി വി, എളയാവൂർ വയൽ, അമ്മൻ കോട്ടം ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 20) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയങ്ങാടി ടൗൺ, ബീവി റോഡ്,  എരിപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 20) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരുവാമ്പ, പെരുവാമ്പ ബി എസ് എൻ എൽ, പുതിയവയൽ, കാരപ്പള്ളി, ചേരൻപള്ളി, പെടേന കിഴക്കേകര, കോടമുട്ട് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 20) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ദാലിൽ, ദാലിൽ നോർത്ത്, ദേവീ വിലാസം, കുന്നനങ്ങാട് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 20) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

പ്രതിമാസ മാതൃകാ പരീക്ഷയും അനുമോദനവും

    സർക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി മിനി കോൺഫറൻസ് ഹാളിൽ കൈവല്ല്യ സ്വയം തൊഴിൽ പദ്ധതിയിൽ വായ്പ ലഭിച്ച് മികച്ച നിലയിൽ സംരംഭം നടത്തിവരുന്നവരെ അനുമോദിക്കുന്നു.  ഇതോടൊപ്പം  ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി എൽ ഡി ക്ലാർക്ക് (കേരളാ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്) മാതൃകാ പരീക്ഷ നടത്തുന്നു.  പങ്കെടുക്കാൻ താൽപര്യമുള്ള ജില്ലയിലെ വിവിധ   എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്ത ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഫെബ്രുവരി 22 നു മുൻപായി അതതു എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

 

ജില്ലാതല ജനകീയ കമ്മിറ്റി

വ്യാജമദ്യത്തിന്റെ ഉൽപാദനവും വിതരണവും തടയുന്നതിനും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി രൂപം കൊണ്ട ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം ഫെബ്രുവരി 25 ന് രാവിലെ 11.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. 

 

പട്ടയകേസുകൾ മാറ്റി

നാളെ(ഫെബ്രുവരി 20) കലക്ടറേറ്റിൽ വിചാരണക്ക് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയകേസുകൾ ഏപ്രിൽ 17 ന് 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ എൽ ആർ അറിയിച്ചു.

 

നവീകരിച്ച ആർ ടി ഓഫീസ് ഉദ്ഘാടനം ഒന്നിന്

നവീകരിച്ച കണ്ണൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

 

ഇ വി എം, വിവിപാറ്റ് പരിശീലനം

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിനും ബോധവൽക്കരിക്കുന്നതിനുമായി കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 78 മുതൽ ബൂത്ത് നമ്പർ 90 വരെയുള്ളവർക്ക് ഇന്ന് (ഫെബ്രുവരി 16) പോളിംഗ് സ്റ്റേഷനിൽ പരിശീലനം നൽകുന്നു. സമയം, ബൂത്ത് നമ്പർ, പരിശീലന കേന്ദ്രം എന്ന ക്രമത്തിൽ.

രാവിലെ ഒമ്പത് മണി -115, 118, 119 - സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ്, 124, 125  - ചാല ദേവീ വിലാസം എൽ പി സ്‌കൂൾ, 131, 132, 133 - കിഴുന്ന സൗത്ത് യു പി സ്‌കൂൾ, കണ്ണൂർ. 11.30 ന് - 120, 121 - ബി ഇ എം പി യു പി സ്‌കൂൾ, 126 - ചാല പടിഞ്ഞാറെക്കര എ എൽ പി സ്‌കൂൾ, 134, 135 - കുറ്റിക്കകം എൽ പി സ്‌കൂൾ. 2.30 ന് - 122, 123 - ആറ്റടപ്പ സൗത്ത് യു പി സ്‌കൂൾ,  127, 128, 129, 130 - ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, തോട്ടട.

date