Skip to main content

കീഴുപറമ്പ്,വെറ്റിലപ്പാറ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 20)

വെറ്റിലപ്പാറ, കീഴുപറമ്പ് വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യു-ഭവന വകുപ്പ്  മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വെറ്റിലപ്പാറ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സിന്റെ കെട്ടിടം രാവിലെ 11.30നും കീഴുപറമ്പ് വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സ് കുനിയില്‍ രാവിലെ 12.30 നും മന്ത്രി ഉദ്ഘാടനം ചെയ്യും. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, ജില്ലാകലക്ടര്‍ അമിത് മീണ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ആധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ആക്കിമാറ്റുന്നതിന്റെ ഭാഗമായി  വെറ്റിലപ്പാറ വില്ലേജ് ഓഫീസ് ജില്ലയിലെ ഒന്നാമത്തെ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സായും കീഴുപറമ്പ് രണ്ടാമത്തെ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സായും മാറും.

 

date