Skip to main content

പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍ ശിലാസ്ഥാപനം ഇന്ന്(ഫെബ്രുവരി 20) മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കൂട്ടായി മുതല്‍ കടലുണ്ടി ചാലിയം വരെയുള്ള മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായ പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് ഇന്ന്  ( ഫെബ്രുവരി 20ന്) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിടും. കിഫ്ബി  മുഖേന ലഭ്യമാക്കിയ 112 കോടി രൂപ ചെലവിലാണ് പരപ്പനങ്ങാടി മുറിത്തോടു നിന്ന് തെക്കോട്ടേക്ക് 65 മീറ്ററും മുറിത്തോടു നിന്ന് വടക്കോട്ടേക്ക് 545 മീറ്ററും വരുന്ന ഭാഗത്താണ് ഹാര്‍ബര്‍ നിര്‍മിക്കുന്നത്. തീരദേശമേഖലയായ അങ്ങാടിയില്‍ കടലിനോട് ചേര്‍ന്നാണ് ശിലാസ്ഥാപന ചടങ്ങിന് വേദിയൊരുക്കിയിരിക്കുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനാവും. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍, വി അബ്ദുറഹ്മാന്‍ ഉള്‍പ്പെടെയുള്ള തീരദേശ എം.എല്‍.എമാര്‍,മത്സ്യഫെഡ് ബോര്‍ഡ് ചെയര്‍മാന്‍ ചിത്തരഞ്ജന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ കുഞ്ഞിരാമന്‍, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍ തുടങ്ങിയവര്‍  പങ്കെടുക്കും.

 

date