Skip to main content

ആയിരം ദിനാഘോഷം; പ്രദര്‍ശന നഗരിയില്‍ വന്‍ ജനത്തിരക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ചു സെന്‍ട്രന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനനഗരി ആസ്വദിക്കാന്‍ വന്‍ ജനത്തിരക്ക്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ അടുത്തറിയാനും വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍   ആസ്വദിക്കാനും പേരാണ് ഇന്നലെയെത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. ജീവിത ശൈലീ രോഗങ്ങള്‍ സൗജന്യമായി പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ഓരോ സ്റ്റാളും പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്തമായ ഭക്ഷണവിഭവങ്ങള്‍ വിളമ്പാന്‍ കഫേ കുടുംബശ്രീയും പ്രവര്‍ത്തിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിപണന സ്റ്റാളുകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വിവിധ മത്സരങ്ങളും ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നുണ്ട്. ഇന്നലെ നടന്ന ഹരിത കേരള മിഷന്റെ വികസന സെമിനാര്‍ വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. പ്രദര്‍ശന നഗരിയിലേക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.
                            (പി.ആര്‍.പി. 254/2019)

 

date