Skip to main content

സൗജന്യ സേവനങ്ങളൊരുക്കി ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍

സൗജന്യമായി രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കാന്‍ താല്പര്യമുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു വരൂ.. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനനഗരിയിലെ ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ സൗജന്യമായി പരിശോധിച്ചു നല്‍കും. കൂടാതെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങളും ബോധവത്കരണവും പതിനെട്ട് വയസിനു താഴെയുള്ള ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങളും ലഭിക്കും. ഹൃദ്യം പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാനും സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും ആരോഗ്യ ജാഗ്രതാ ചിത്ര പ്രദര്‍ശനവും സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. പ്രദര്‍ശനനഗരിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
(പി.ആര്‍.പി. 257/2019)

 

date