Skip to main content

സൗജന്യ സേവനമൊരുക്കിസര്‍ക്കാര്‍സംവിധാനങ്ങള്‍

ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരൂര്‍ സാംസ്‌കാരിക സമുച്ചയ പരിസരത്ത് സംഘടിപ്പിച്ച പ്രദര്‍ശന നഗരിയിലാണ് തൊഴില്‍വകുപ്പ്, അക്ഷയ, ലീഡ് ബാങ്ക്, ഇ.എം.എസ് സഹകരണ ആശുപത്രി തുടങ്ങിയവ ജനങ്ങള്‍ക്കായി സൗജന്യ സേവനമൊരുക്കിയിരിക്കുന്നത്.  ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്തുന്നതിനും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനും തെറ്റുതിരുത്തുന്നതിനുമുള്ള സേവനം അക്ഷയസ്റ്റാളില്‍ നിന്ന്‌ലഭിക്കും. പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ സംബന്ധിച്ചും സര്‍വ്വകലാശാലകളില്‍ ഫീസടക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായുള്ള സൗകര്യങ്ങളും അക്ഷയസ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. അക്ഷയ സ്റ്റാളില്‍ നിന്ന് 24 ഇന സേവനങ്ങളാണ്ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സൗജന്യമായി ലഭ്യമാക്കുന്നത്. അക്ഷയ ജില്ലാകോര്‍ഡിനേറ്റര്‍ റഹ്മത്തുള്ള താപ്പിയുടെയും ജില്ലാ പ്രൊജക്ട്മാനേജര്‍ ഇസ്ഹാക്കിന്റെയും മേല്‍നോട്ടത്തിലാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം. ഇതിന് പുറമെസമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യവും തൊഴില്‍വകുപ്പ് ഒരുക്കിയിട്ടുണ്ട്. 9633574559 നമ്പറിലും സേവനം ലഭ്യമാണ്. ബാങ്കുകളും വായ്പകളുംസംബന്ധിച്ച് ജനങ്ങള്‍ക്ക്മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനുമായി ലീഡ് ബാങ്ക്സ്റ്റാളും പ്രദര്‍ശന നഗരിയിലുണ്ട്. സര്‍ക്കാര്‍സ്‌കീമുകള്‍, സാമൂഹികസുരക്ഷാസ്‌കീമുകള്‍ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇവിടെ നിന്നുലഭിക്കും. സൗജന്യമായി പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കാന്‍ സൗകര്യമൊരുക്കിയാണ് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിസ്റ്റാളിന്റെ പ്രവര്‍ത്തനം. ഒരൊറ്റതവണ അറുപത് രൂപ അടച്ചാല്‍ ഒരു വര്‍ഷക്കാലയളവില്‍ 50000 രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാകുന്ന പദ്ധതി വിവരങ്ങളും സ്റ്റാളില്‍ നിന്ന് ലഭിക്കും. പണമടച്ച് പദ്ധതിയില്‍ ചേരാനും അവസരമുണ്ട്. വീഴ്ച, റോഡപകടം, തീപൊള്ളല്‍, പാമ്പുകടി, ജന്തുക്കളില്‍ നിന്നുള്ള ആക്രമണം എന്നിവയ്ക്ക്ചികിത്സാ ആനുകൂല്യം ലഭിക്കും.

date