Skip to main content

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം 

 

പുതിയ റേഷന്‍കാര്‍ഡ് കൈപ്പറ്റണം

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍കാര്‍ഡിനു വേണ്ടി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ ടോക്കണ്‍ നമ്പര്‍ 3000 വരെ വിതരണത്തിന് തയ്യാറായി.  അപേക്ഷകര്‍ ബന്ധപ്പെട്ട പഴയ റേഷന്‍ കാര്‍ഡ്, റേഷന്‍കാര്‍ഡിന്റെ വില, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മാര്‍ച്ച് 21,22,23 തീയ്യതികളില്‍ രാവിലെ 10 നും മൂന്ന് മണിക്കുമിടയില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തി പുതിയ കാര്‍ഡ് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.     ടോക്കണ്‍ നം. 01 മുതല്‍ 1000 വരെ - മാര്‍ച്ച് 21 നും, 1001 മുതല്‍ 2000 വരെ- മാര്‍ച്ച് 22 നും, 2001 മുതല്‍ 3000 വരെ- മാര്‍ച്ച് 23 നു മാണ് എത്തേണ്ടത്. അപേക്ഷ നിരസിച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണ തീയ്യതി പിന്നീട് അറിയിക്കും.  

 പുതുക്കിയ കാര്‍ഡ് വിവരങ്ങള്‍ അറിയാം 
    റേഷന്‍കാര്‍ഡില്‍ പേരുകള്‍ കൂട്ടിച്ചേര്‍ത്തവര്‍, മരണമടഞ്ഞവര്‍ എന്നിവരെ ഒഴിവാക്കുന്നതിനുള്ള അപേക്ഷകളില്‍ ആര്‍ സി എം എസ് സോഫ്റ്റ്വെയറില്‍ തീര്‍പ്പു കല്പിച്ചതാണ്.  ഇതിന് ആനുപാതികമായി റേഷന്‍സാധനങ്ങള്‍ കുറവോ/കൂടുതലോ കടയില്‍ നിന്നും ലഭിക്കും. ഇ പോസില്‍ നിന്നും ലഭിക്കുന്ന ബില്ലില്‍ നിന്നോ റേഷന്‍ വ്യാപാരികളില്‍ നിന്നോ വിവിരം അറിയാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

          

വടകര താലൂക്കില്‍  പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച് ഇനിയും പുതിയ കാര്‍ഡ് കൈപ്പറ്റാത്ത കാര്‍ഡ് ഉടമകള്‍ക്ക് ഒരവസരം കൂടി നല്കുമെന്നു  താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പഞ്ചായത്ത്, തീയതി, ഫോണ്‍ നം എന്നീ ക്രമത്തില്‍ : വടകര മുന്‍സിപ്പാലിറ്റി അഴിയൂര്‍ ഒഞ്ചിയം, ചോറോട് - മാര്‍ച്ച് 25 ന് - 9188527745, എടച്ചേരി, ചെക്യാട്, പുറമേരി, തുണേരി നാദാപുരം, കുന്നുമ്മല്‍ - 26 ന് - 9188527748,  വില്ല്യാപ്പളളി, ഏറാമല, ആയഞ്ചേരി, മണിയൂര്‍, തിരുവളളൂര്‍ - മാര്‍ച്ച് 27 ന് - 9188527746, കുറ്റ്യാടി, വാണിമേല്‍, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, വേളം, വളയം - 28 ന് - 9188527747.

date