Post Category
ഹാങ്ങിങ് സോളാര്‍ ഇലക്ട്രിക് ഫെന്‍സിങ് യൂണിറ്റ് നിര്‍മ്മിച്ചു
മീനങ്ങാടി ഗവ.പോളിടെക്നിക് കോളജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ അക്കാദമിക് പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ഹാങ്ങിങ് സോളാര്‍ ഇലക്ട്രിക് ഫെന്‍സിങ് യൂണിറ്റ് നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങ ഫോറസ്റ്റ് റേഞ്ചിലെ നെന്‍മേനിക്കുന്നില്‍ സ്ഥാപിച്ചു. യൂണിറ്റ് ഉദ്ഘാടനം വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ടി.സാജന് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ എം. അനീഷ് അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഗൈഡ് കെ.കെ.പ്രസന്നന് നേതൃത്വം നല്കി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി സി.എം.ഏര്ലീസ്, രമേഷ് ബിഷ്ണോയ്, പി.അജയ്ഘോഷ്, കെ.കെ.പ്രസന്നന്, എ.ജെ.ജോര്‍ജ്, വി.ആര്.റിജില്‍ പി.എസ്. സിദ്ധാര്‍ത്ഥ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments