Skip to main content

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍; പരിശോധന അന്തിമഘട്ടത്തില്‍

 

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിശോധന അന്തിമഘട്ടത്തില്‍. കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍ ഓഡിറ്റോറിയം, എം.ഡി. സെമിനാരി ഹൈസ്കൂള്‍, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയം, ബസേലിയസ് കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍     നടക്കുക.

പാലാ, കടുത്തുരുത്തി,വൈക്കം നിയോജകമണ്ഡലങ്ങളിലെ വോട്ടുകള്‍ മൗണ്ട് കാര്‍മല്‍ സ്കുളിലും ഏറ്റുമാനൂര്‍, കോട്ടയം, പിറവം നിയോജകമണ്ഡലങ്ങളിലേത്       എം.ഡി.സെമിനാരി സ്കൂളിലും പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വോട്ടുകളും പോസ്റ്റല്‍ ബാലറ്റുകളും ബസേലിയസ് കോളേജിലുമാണ് എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍  അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ വിലയിരുത്തി.

date