Skip to main content

പ്രളയ പുന: നിര്‍മ്മാണം:  മേസ്തിരിമാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

 

ജില്ലയില്‍ പ്രളയ ബാധിത മേഖലയില്‍ പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭവന നിര്‍മ്മാണ മേസ്തിരിമാര്‍ക്ക്  പരിശീലനം സംഘടിപ്പിച്ചു.  അടിമാലിയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 40 പേര്‍ പങ്കെടുത്തു. ഐക്യരാഷ്ട്ര വികസന സമിതിയുടെ സഹകരണത്തോടെ യു.എന്‍ ഹാബിറ്റാറ്റാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിന്‌ശേഷം സാങ്കേതിക തികവുള്ള മേസ്തിരിമാരെ തിരഞ്ഞെടുത്തു. ഇവര്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പരിശീലനം നടത്തിയത് ഐ.ഐ.ടിയിലെ വിദഗ്ധരായ എഞ്ചിനീയര്‍മാരാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന തുടര്‍ പരിശീലനത്തിന്റെ ഭാഗമായാണ് പരിശീലനം. വയനാട്, പത്തനംതിട്ട ജില്ലകളിലും പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ക്ലാസ്‌റൂം പരിശീലനവും വിദഗ്ധഫീല്‍ഡ്തല പരിശീലനവും ഇതോടൊപ്പം ഉണ്ട്. കുടുംബശ്രീയിലെ 11 സ്ത്രീ മേസ്തിരിമാരും പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനത്തിന് യു.എന്‍ ഹാബിറ്റാറ്റ് റീജിയണല്‍ ചീഫ് ദിലീപ് പാഞ്ച, സംസ്ഥാന കോര്‍ഡിനേറ്റര്‍ അമാലിന്‍ പട്‌നായിക്, ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസര്‍ അബ്ദുള്‍നൂര്‍, വിവിധ ഷെല്‍ട്ടര്‍ ഹബ്ബ് സ്റ്റാഫുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date