ഇടുക്കിക്കായി ഒരു വോട്ട്പാട്ട്
ലോക്സഭാ തെരഞ്ഞെടുപ്പ് 2019ന് മുന്നോടിയായി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിന് സ്വന്തമായൊരു വോട്ട്പാട്ട് തയ്യാറായിരിക്കുന്നു. എല്ലാ സമ്മതിദായകരെയും വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിംഗിലെ സ്വീപ് ടീമാണ് വോട്ടുപാട്ട് തയ്യാറാക്കിയത്. സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണ ഗാനങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും പതിവാണെങ്കിലും വോട്ട് ചെയ്യാന്‍ പേരിപ്പിക്കുന്ന വോട്ടുപാട്ട് ഉദ്യോഗസ്ഥര്‍ തന്നെ തയ്യാറാക്കുന്നത് അപൂര്‍വ്വമാണ്.
കലക്ടറേറ്റ് ജീവനക്കാരായ രാജ്മോന്‍ എം.എസ്, ശ്രീകാന്ത് എം.ആര് എന്നിവരാണ് വോട്ട് കേന്ദ്രീകൃതമാക്കി പാട്ട് എഴുതി പാടിയിരിക്കുന്നത്. സ്വീപ് നോഡല്‍ ഓഫീസര്‍ കെ.എസ് ശ്രീകല വോട്ട്പാട്ട് നിര്‍മ്മാണത്തിന് പിന്തുണയേകി ഒപ്പമുണ്ട്. ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ടുവണ്ടിയില്‍ ഈ വോട്ടുപാട്ടാണ് പ്രചാരണഗാനമായി ഉപയോഗിക്കുന്നത്. ഇടുക്കിയുടെ സ്വന്തം വോട്ടുപാട്ടിന് ജില്ലാവരണാധികാരിയായ ജില്ലാകലക്ടര്‍ എച്ച്. ദിനേശനും പ്രോത്സാഹനം നല്‍കുന്നുണ്ട്.
- Log in to post comments