Skip to main content

പൊതു തിരഞ്ഞെടുപ്പ്: സുതാര്യത ഉറപ്പാക്കാന്‍ വിവിധ സ്ക്വാഡ്  അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

 

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവ് വിലയിരുത്താനും യാതൊരുവിധ സ്വാധീനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ എത്തിപ്പെടാതിരിക്കാനുമായി ഫ്ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അംഗങ്ങള്‍ക്കായി പരിശീലന പരിപാടി നടന്നു. മുഴുവന്‍ നിയോജക മണ്ഡലത്തിലെ ഓരോ ടീമുകള്‍ക്ക് വീതം മൂന്നുദിവസമാണ് വിദഗ്ധര്‍ നയിക്കുന്ന പരിശീലന ക്ലാസുകള്‍ നല്‍കുന്നത്. ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ലളിത് ബാബു, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം കണ്‍ട്രോളര്‍ മുഷ്താഖ് അലി, ജില്ലാ നിയമ ഓഫീസറും ഇലക്ഷന്‍ സ്റ്റാഫ് പരിശീലന പരിപാടി നോഡല്‍ ഓഫീസറുമായ എന്‍. ജ്യോതി, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ ഷാനവാസ് ഖാന്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
പുതിയ പദ്ധതികളുടെ പ്രഖ്യാപനം, സര്‍ക്കാര്‍-പൊതു മുതലുകളുടെ മേല്‍ സ്ഥാനാര്‍ഥികളുടെയോ പാര്‍ട്ടികളുടെയോ പരസ്യം പതിക്കുക, പരമാവധി തിരഞ്ഞെടുപ്പ് ചെലവായ 70 ലക്ഷത്തിന് മുകളില്‍ പണം ചെലവഴിക്കല്‍, പെരുമാറ്റ ചട്ടലംഘനം തുടങ്ങിയവ കാര്യക്ഷമമായി തടയുന്നതിനുള്ള നടപടിക്രമങ്ങളാണ് പരിശീലനത്തില്‍ വിവരിച്ചത്. 126 ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തു. 

date