Skip to main content

ടീമുകളുടെ പ്രവര്‍ത്തനം

 

നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ (എ.ആര്‍.ഒ) കീഴിലാണ് ഓരോ സ്ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കേണ്ടത്. മുഴുവന്‍ നിയോജകമണ്ഡലങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് അതത് ഉപവരണാധികാരികള്‍ റിപ്പോര്‍ട്ട് നല്‍കും.
സ്ഥാനാര്‍ത്ഥികള്‍ ചെലവാക്കുന്ന തുക, തെരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കായി വിനിയോഗിക്കുന്ന തുക, പൊതുയോഗങ്ങള്‍, ജാഥകള്‍ സംഘടിപ്പിക്കുമ്പോള്‍ ഉള്ള ചെലവ് കൃത്യമായി കണക്കാക്കണം. മൂന്നു ദിവസത്തെ ഇടവേളകളില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് ജില്ലാ വരണാധികാരിക്ക് കൈമാറുമ്പോള്‍ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൃത്യത ഉറപ്പാക്കുന്നത്. സ്ക്വാഡുകളുടെയും ടീമുകളുടെയും മുഴുവന്‍ പ്രവര്‍ത്തനങ്ങളും വീഡിയോ കവറേജ് ചെയ്യുന്നതാണ്

date