Skip to main content

തെരഞ്ഞെടുപ്പ് : അപ്പീല്‍  സമിതികള്‍ രൂപീകരിച്ചു

 

 

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ കണ്ടെത്തി പിടിച്ചെടുക്കുന്ന പണത്തിന്റെ ആധികാരികത പരിശോധിച്ച് ഉടമസ്ഥന് വിട്ട് നല്‍കുന്നതിന് എ.ഡി.എം അനില്‍ ഉമ്മന്റെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചു. ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസാണ് നോഡല്‍ ഓഫീസര്‍. മൂലമറ്റം ജില്ലാ ട്രഷറി ഓഫീസര്‍ കെ.ബി അനില്‍കുമാര്‍ സമിതി അംഗമാണ്. നിയമപരമായ രേഖകളുള്ള പണം കൈകാര്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അപ്പീല്‍ സമിതിയെ നിയമിച്ചിട്ടുള്ളത്. 

അര്‍ഹരല്ലാത്തവര്‍ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇക്കുറി അപ്പീല്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. എ.ഡി.എം അധ്യക്ഷനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്.

date