Skip to main content
ജില്ലാ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് പള്ളിക്കുന്ന് വിമൻസ് കോളേജിൽ അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നടന്നു

 

ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാതല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്  നടന്നു. അസിസ്റ്റന്റ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ 2018 ല്‍ മംഗോളിയയില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ എം എം ദില്‍നയെ  ആദരിച്ചു. 

97 പേരാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ഇതില്‍ 16 പേര്‍ സ്ത്രീകളാണ്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം. വനിത വിഭാഗത്തില്‍ 47, 52, 57, 63, 72, 84, പ്ലസ് 84 എന്നീ ഗ്രൂപ്പുകളിലും പുരുഷവിഭാഗത്തില്‍ 53, 59, 66, 74, 83, 93, 120, പ്ലസ് 120 എന്നീ ഗ്രൂപ്പുകളിലുമുള്‍പ്പെടുന്നവര്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.

പഴയകാല താരങ്ങളായ പി സുഗതന്‍, കെ അശോകന്‍, കെ ഷാഫി, കെ ജഗന്നാഥന്‍ എന്നിവരെയും പരിപാടിയില്‍ ആദരിച്ചു. കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജില്‍ നടന്ന പരിപാടിയില്‍ പവര്‍ലിഫ്റ്റിംഗ് ജില്ലാ സെക്രട്ടറി ആര്‍ ആര്‍ ഭരത്കുമാര്‍, പവര്‍ലിഫ്റ്റിംഗ് ജില്ലാ പ്രസിഡന്റ് സി കെ സദാനന്ദന്‍, പവര്‍ലിഫ്റ്റിംഗ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ മോഹന്‍ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

 

date