Skip to main content

നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് വോട്ടിംഗ് പരിശീലനം നല്‍കി

 

തിരഞ്ഞെടുപ്പ് ബോധവത്ക്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് വോട്ടിംഗ് പരിശീലനം നല്‍കി. ആറു നഴ്സിംഗ് കോളേജുകളില്‍നിന്നും ബി.എസ്.സി നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിനോടനുബന്ധിച്ചാണ് പരിശീലനം നല്‍കിയത്.

 മാമന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ യുവജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്‍റെ പ്രധാന്യം സംബന്ധിച്ച് സ്വീപ് നോഡല്‍ ഓഫീസര്‍ പ്രഫ. അശോക് അലക്സ് ലൂക്ക് വിശദീകരിച്ചു. തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ എസ്.പി സുമോദ്, രാജേഷ് ആര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വോട്ടിംഗ് യന്ത്രവും വി.വി പാറ്റ് മെഷീനും പരിചയപ്പെടുത്തി.

date