Skip to main content

സ്‌പെഷ്യല്‍ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം ഇന്ന്(മാര്‍ച്ച് 25)

 

യു.എ.ഇയില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ കോട്ടയം ജില്ലയില്‍നിന്നുള്ള താരങ്ങളെ ജില്ലാ ഭരണകൂടം ഇന്ന് (മാര്‍ച്ച് 25) ആദരിക്കും. രാവിലെ 10.30ന് കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്യും മെഡല്‍ ജേതാക്കള്‍ക്കും പരിശീലകര്‍ക്കും ഉപഹാരം സമ്മാനിക്കും.

സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ സെക്രട്ടറി രഞ്ജിനി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയ് മാത്യു വടക്കേല്‍ വിശിഷ്ടാതിഥിയാകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. ഷൈലകുമാരി, ജില്ലാ  സാമൂഹ്യ നീതി ഓഫീസര്‍ എം.എം.

മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ അഞ്ച് സ്‌കൂളുകളില്‍ നിന്നുള്ള എട്ടു പേരാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മാറ്റുരച്ചത്. എട്ടുപേരും മെഡല്‍ നേടുകയും ചെയ്തു. 

date