Skip to main content

തെരഞ്ഞെടുപ്പ്; മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക്  പരിശീലനം നല്‍കി 

 

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായി പരിശീല പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, കല്ല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള എഴുപതോളം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പങ്കെടുത്തു. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട പരിശീലനങ്ങളെക്കുറിച്ചും നിര്‍ദേശങ്ങളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. ഇതിന് പുറമെ വോട്ടിംഗ് പ്രക്രിയ, ഇവിഎം വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ചും മാസ്റ്റര്‍ ട്രെയിനേഴ്സിന് പരിശീലനം നല്‍കി. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരായ പി പത്മനാഭന്‍(ജൂനിയര്‍ സൂപ്രണ്ട്), പി സുനില്‍ കുമാര്‍(ജൂനിയര്‍ സൂപ്രണ്ട്), പി പ്രേമരാജന്‍ (ജൂനിയര്‍ സൂപ്രണ്ട്), പി സുനില്‍ കുമാര്‍ (കണ്ണൂര്‍ വില്ലേജ് ഓഫീസര്‍) തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

 

date