Skip to main content

മംഗളാദേവി ചിത്രാപൗര്‍ണ്ണമി: വാഹന നിരക്ക് നിശ്ചയിച്ചു

 

 

മംഗളാദേവി ചിത്രാപൗര്‍ണ്ണമി മഹോത്സവത്തോടനുബന്ധിച്ച് കുമളിയില്‍ നിന്നും ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ത്ഥാടക യാത്രനിരക്ക് ഒരാള്‍ക്ക് ഒരു വശത്തേക്ക് 100 രൂപയായിരിക്കും.     ഏപ്രില്‍ 5ന് ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ പി.എച്ച് ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിരക്ക് നിശ്ചയിച്ചത്.  ടാക്‌സിയുടെ നിരക്ക് 2000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.       രാവിലെ 5.30 മുതല്‍ പാസ് വിതരണം ചെയ്യും. രാവിലെ ഏഴുമണിവരെ മാത്രമേ ടാക്‌സി വാഹനങ്ങള്‍ക്കുള്ള പാസ് വിതരണം ചെയ്യുകയുള്ളൂവെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ കുമളി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കുമളി സബ്ഇന്‍സ്‌പെക്ടര്‍, വിവിധ ടാക്‌സി ഡ്രൈവേഴ്‌സ്, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

date