Skip to main content

തെരഞ്ഞെടുപ്പ്: വിളംബര ജാഥ സംഘടിപ്പിച്ചു

 

ലോക്സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. ഏപ്രില്‍ 23 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സമ്മതിദായകരെയും പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്വീപിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഫ്ളാഗ് ഓഫ് ചെയ്തു. കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച ജാഥയില്‍ വിവിധ മണ്ഡലങ്ങളിലെ എആര്‍ഒമാര്‍, നോഡല്‍ ഓഫീസര്‍മാര്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജാഥ നഗരം ചുറ്റി കലക്ടറേറ്റ് കോമ്പൗണ്ടില്‍ സമാപിച്ചു.

 

date