Skip to main content

ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും ബൂത്തിലെത്തിക്കാന്‍ വിപുല ക്രമീകരണം

ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും പോളിംഗ് ബൂത്തിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ഇവര്‍ക്ക് പ്രത്യേക വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് പോളിംഗ് ബൂത്തില്‍ ഇവര്‍ക്ക് പരിഗണന  ലഭിക്കും.

 

ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും ബൂത്തിലെത്തിക്കുന്നതിന് പോളിംഗ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കും. ഇതിനു പുറമെ മോട്ടോര്‍ വാഹന വകുപ്പ് മുഖേന 57 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 

 

വോട്ടു ചെയ്യാന്‍ കൊണ്ടുപോകുന്ന സമയം ബൂത്ത്തല ഓഫീസര്‍മാര്‍ ഈ വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കും. ഇവരുടെ സഹായത്തിനായി നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.  

 

ബൂത്തിലേക്കും തിരിച്ച് വീടുകളിലും എത്തിക്കുന്നതിനൊപ്പം ഇവര്‍ വോട്ടു ചെയ്ത വിവരം വോളണ്ടിയര്‍മാര്‍ തത്സമയം തഹസില്‍ദാര്‍മാരെ അറിയിക്കുകയും ചെയ്യും.

date