Skip to main content
സിനിമാതാരം അബു സലിം സ്വീപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

സ്വീപ്പിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് സമാപനം

 

 

ലോക്സഭാ ഇലക്ഷന്‍ സ്വീപ്  വിഭാഗത്തിന്റെ ഇടുക്കി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സംഘടിപ്പിച്ചു. മാര്‍ച്ച് 18ന് ആരംഭിച്ച സ്വീപിന്റെ വോട്ട് വണ്ടിയുടെ ജില്ലയിലെ മണ്ഡലങ്ങളിലെ പര്യടനമാണ് ഇതോടെ അവസാനിച്ചത്. പ്രസിദ്ധ സിനിമാതാരം അബു സലിം സ്വീപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വോട്ടെടുപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് എല്ലാ ആശംസകളും അദ്ദേഹം നല്‍കി. കൂടാതെ ഓരോരുത്തരും അവരുടെ വോട്ട് അവകാശം വിനിയോഗിക്കണം എന്നുമുള്ള സന്ദേശം പൊതുജനങ്ങള്‍ക്കായി നല്‍കുകയും ഉണ്ടായി.ശേഷം വോട്ട് വണ്ടിയില്‍ ക്രമീകരിച്ചിരിക്കുന്ന വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയത് നോക്കുകയും ചെയ്തു.

 

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബും സ്‌കിറ്റോടും കൂടി ആരംഭിച്ച പരിപാടി ആസ്വദിക്കുവാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ജനക്കൂട്ടമാണ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിയത്. തുടര്‍ന്ന് തൊടുപുഴ മദര്‍ ആന്‍ഡ് ചൈല്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികള്‍ക്ക് തൊടുപുഴയിലെ വിവിധ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സ്നേഹോപഹാരം നല്‍കി. കൂടാതെ ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കട്ടപ്പന ഓശാനം സ്‌കൂളിലെ സ്റ്റുഡന്റ്സ്  പോലീസ് കേഡറ്റുകളുടെ 'വോട്ട് എന്റെ അവകാശം' എന്ന സ്‌കിറ്റും ഫ്ലാഷ് മോബും മെഗാഷോയോടനുബന്ധിച്ച് നടന്നു.ചാനല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ  തൊടുപുഴയുടെ ഗായികയായ ആവണി ഹരീഷിന്റെയും തൊടുപുഴ മദര്‍ ആന്‍ഡ് ചൈല്‍ഡിലെ തുമ്പിയുടെയും ഗാനങ്ങള്‍ക്കും കട്ടപ്പന ഓശാന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ചുവടുകളോടും കൂടി സ്വീപ്പിന്റെ പരിപാടികള്‍ക്ക് സമാപനം ആയി.

 

ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍, സൂപ്രണ്ട് ഓഫ് പോലീസ് കെ ബി  വേണുഗോപാല്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍, പോലീസ് ഒബ്സര്‍വര്‍ മാന്‍ സിംഗ്, ജനറല്‍ ഒബ്സര്‍വര്‍ ഗരിമ ഗുപ്ത, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ്, തൊടുപുഴ തഹസില്‍ദാര്‍ വിനോദ് രാജ് തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. 

date