Skip to main content

വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും; പോളിങ് തുടർച്ചയായി 11 മണിക്കൂർ

ആലപ്പുഴ: ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ന് ( ഏപ്രിൽ 23) രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തുടർച്ചായി 11 മണിക്കൂറാണ് വോട്ടിങ് സമയം. അവസാന സമയമായ വൈകിട്ട് ആറിന് നിരയിലുള്ള അവസാനത്തെ ആൾമുതൽ മുന്നിലേക്ക് ടോക്കൺ നൽകും.അവസാനത്തെ ആൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. മോക്ക് പോളിന് ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക.പ്രിസൈഡിങ് ഓഫീസർമാർ മോക്‌പോൾ പരിശോധിച്ച് തൃപ്തികരമെന്ന് സർട്ടിഫിക്കറ്റ് തയ്യാറാക്കും. ആലപ്പുഴ, മാവേലിക്കര ലോകസഭ മണ്ഡലങ്ങളിലെ അന്തിമ വോട്ടർപ്പട്ടിക പ്രകാരം  ആലപ്പുഴയിൽ  13,56701 വോട്ടർമാരും മാവേലിക്കരയിൽ  13,07801 വോട്ടർമാരുമാണുള്ളത്.

date