Skip to main content

മണ്ഡലം നിറഞ്ഞു നിന്ന് നിരീക്ഷകരുടെ പ്രവർത്തനം ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ നിരീക്ഷകരായി പ്രവർത്തിക്കുന്ന ബെനുഥർ ബഹ്‌റ (ആലപ്പുഴ പൊതു നിരീക്ഷകൻ), സന്തോഷ് കുമാർ (ആലപ്പുഴ ചെലവ് നിരീക്ഷകൻ), വികാസ് യാദവ് (മ

മണ്ഡലം നിറഞ്ഞു നിന്ന് നിരീക്ഷകരുടെ പ്രവർത്തനം

 

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ നിരീക്ഷകരായി പ്രവർത്തിക്കുന്ന ബെനുഥർ ബഹ്‌റ (ആലപ്പുഴ പൊതു നിരീക്ഷകൻ), സന്തോഷ് കുമാർ (ആലപ്പുഴ ചെലവ് നിരീക്ഷകൻ), വികാസ് യാദവ് (മാവേലിക്കര പൊതുനിരീക്ഷകൻ), ഡോ. അനൂപ് ബിശ്വാസ് (മാവേലിക്കര ചെലവ് നിരീക്ഷകൻ), പോലീസ് നിരീക്ഷകനായ അനുരാഗ് ശർമ്മ എന്നിവരുടെ പ്രവർത്തനം ശ്രദ്ധേയമായി. മണ്ഡലം നിറഞ്ഞു നിന്നുള്ള പ്രവർത്തനമാണ് ഇവർ കാഴ്ച വെക്കുന്നത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ ഇവരുടെ കണ്ണെത്തുന്നുണ്ട്. മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങൾ സംബന്ധിച്ച് അപ്പപ്പോൾ വരണാധികാരിയിൽ നിന്നും റിപ്പോർട്ട് തേടി പ്രശ്‌ന പരിഹാരത്തനുള്ള നിർദ്ദേശവും  നൽകുന്നുണ്ട്.

തങ്ങളുടെ ചുമതലയിലുള്ള മിക്ക പോളിങ് ബൂത്തുകളിലും ഇതിനകം ഇവർ പരിശോധന നടത്തിക്കഴിഞ്ഞു. തീരദേശങ്ങളിലും കുട്ടനാട്ടിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുമൊക്കെയുള്ള പോളിങ് ബൂത്തുകളിലടക്കമാണ് ഇവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. വരണാധികാരിയുടെ കാര്യാലയത്തിലും വിതരണ കേന്ദ്രങ്ങളിലും നിരവധി യോഗങ്ങളിലായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്ത നിരീക്ഷകർ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീന ക്ലാസുകളിലും പങ്കെടുത്തു. 

ഇതിനിടെ തിരഞ്ഞെടുപ്പ് നിരീക്ഷകർ സ്‌ട്രോങ്ങ് റൂമുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ആവശ്യത്തിനു സുരക്ഷാ സൗകര്യങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് പോളിങ് ബൂത്തുകൾ സംബന്ധിച്ചുള്ള ക്രമീകരണവും വിലയിരുത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാനുള്ള നടപടികൾ കൈക്കൊണ്ടതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. 

 

ജില്ലയിൽ 45 സ്ത്രീ സൗഹൃദ പോളിങ് ബൂത്തുകൾ

 

ആലപ്പുഴ: വോട്ടെടുപ്പ് ഹൃദ്യമായ അനുഭവമാക്കാനും വോട്ടർക്ക് പരമാവധി പ്രാധാന്യം നൽകാനും ലക്ഷ്യമിട്ട് ജില്ലയിൽ 45 സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകൾ തയ്യാറായി.  സ്ത്രീ സൗഹൃദബൂത്തുകൾ ആയതിനാൽ പൊലീസ് ഉൾപ്പടെ പോളിങ് ഉദ്യോഗസ്ഥരെല്ലാം വനിതകളാണെന്ന പ്രത്യേകതയും ഇവിടെയുണ്ട്. വികലാംഗരെ വോട്ടുചെയ്യാൻ ബൂത്തിലെത്തിക്കാൻ വീൽചെയറും ഇവിടെ തയ്യാറാണ്. ബൂത്തിൽ പ്രവേശിക്കുന്നയിടം മുതൽ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങൾ, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, മെഡിക്കൽ സംഘം തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അമ്മമാർക്കായി ഫീഡിങ് റൂമും തയ്യാറാക്കിയിട്ടുണ്ട്. 

 

 

അരൂർ നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

പഞ്ചായത്ത് ഓഫീസ് ചേന്നം പള്ളിപ്പുറം, മണിയാത്രയ്ക്കൽ ദേവസ്വം യു.പി.എസ് നടുഭാഗം (കിഴക്കേ കെട്ടിടത്തിന്റെ കിഴക്ക് ഭാഗം), ഗവ. യു.പി എസ് പറയകാട് (വടക്കേ കെട്ടിടത്തിന്റെ കിഴക്കേ ഭാഗം), തിരുമല ദേവസ്വം എച്.എസ് തുറവൂർ (വടക്കു ഭാഗം), സെന്റ് മേരീസ് ലോവർ പ്രൈമറി സ്‌കൂൾ പള്ളിപ്പുറം (പടിഞ്ഞാറ് ഭാഗം).

 

ചേർത്തല നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

ഗവ. എൽ.പി.എസ് പട്ടണക്കാട് (തെക്ക് ഭാഗം), മുട്ടം ഹോളി ഫാമിലി ബോയ്സ് എച്എസ് (വടക്കേ കെട്ടിടം), ഗവ. പോളി ടെക്‌നിക് ചേർത്തല ഓഡിറ്റോറിയം, ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂൾ മതിലകം (കിഴക്ക് ഭാഗം), കണ്ടമംഗലം എച്.എസ്.എസ് കടക്കരപ്പള്ളി (തെക്ക് ഭാഗം).

 

ആലപ്പുഴ നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

ലൂഥറൻ എച്.എസ് കോമളപുരം (തെക്കേ കെട്ടിടത്തിലെ കിഴക്കേ ഭാഗത്തുള്ള രണ്ടാമത്തെ മുറി), സെന്റ് തോമസ് എച്.എസ് തുമ്പോളി (തെക്കേ കെട്ടിടത്തിലെ കിഴക്ക് ഭാഗം), ഗവ. ടൗൺ എൽപിഎസ് അവലുകുന്ന് (പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറെ ഭാഗം), എസ്ഡിവി ബോയ്സ് എച് എസ് ആലപ്പുഴ (പടിഞ്ഞാറെ കെട്ടിടത്തിന്റെ വടക്കു ഭാഗം), ലിയോ തേർടീൻത് എച്.എസ്.എസ് വഴിച്ചേരി (പ്രധാന കെട്ടിടത്തിന്റെ തെക്കു ഭാഗം).

 

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

സെന്റ് ആന്റണിസ് ഗേൾസ് എച്.എസ് പഴവങ്ങാടി (വടക്കു- കിഴക്ക് ഭാഗം), ഗവ.യു.പി.എസ് കളർകോട് (തെക്കേ കെട്ടിടത്തിന്റെ പഴിഞ്ഞാറേ ഭാഗം), സെന്റ് ലൂർദ് മേരി യു.പി.എസ് വാടയ്ക്കൽ (മധ്യത്തിലുള്ള കെട്ടിടത്തിന്റെ പ്രധാന ഭാഗം), ശ്രീദേവി വിലാസം ഗവ.യുപിഎസ് (വടക്കു ഭാഗം) നീർകുന്നം, അൽ- അമീൻ സെൻട്രൽ സ്‌കൂൾ കാക്കാഴം (പടിഞ്ഞാറെ കെട്ടിടത്തിന്റെ കിഴക്കേ ഭാഗം).

 

കുട്ടനാട് നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

ഗവ. ലോവർ പ്രൈമറി സ്‌കൂൾ ചമ്പക്കുളം (വടക്കേ കെട്ടിടം), ഗവ. ഹൈ സ്‌കൂൾ തെക്കേക്കര (വടക്കു ഭാഗം), സെന്റ മേരീസ് ലോവർ പ്രൈമറി സ്‌കൂൾ മണലടി, ഗവ. ന്യൂ ലോവർ പ്രൈമറി സ്‌കൂൾ തലവടി (കിഴക്ക് ഭാഗം), തകഴി ശിവശങ്കര പിള്ള സ്മാരക ഗവ. യു,പിഎസ് (പ്രധാന കെട്ടിടത്തിന്റെ തെക്കു ഭാഗം).

 

ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

എൻ.എസ്.എസ് ഹൈ സ്‌കൂൾ കരുവാറ്റ (നോർത്ത് ബ്ലോക്ക്), ഗവ. ഹൈ സ്‌കൂൾ ആയാപറമ്പ് (കിഴക്ക് ഭാഗം), യു.പി എസ് മണ്ണാറശാല (പടിഞ്ഞാറെ ഭാഗം), ടികെഎംഎം കോളജ് നങ്യാർകുളങ്ങര (തെക്കു ഭാഗം), എൻഎസ്എസ് എച്എസ്എസ് നടുവട്ടം (പടിഞ്ഞാറേ കെട്ടിടത്തിന്റെ തെക്ക് ഭാഗം). 

 

കായംകുളം നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

ടൗൺ യു.പിഎസ് കീരിക്കാട് കായുകുളം (മധ്യ ഭാഗം), എം.എസ്.എം. കോളജ് കായംകുളം (വടക്കേ കെട്ടിടം), സെന്റ് മേരീസ് ജി.എച്.എസ്. കായംകുളം (കിഴക്കേ കെട്ടിടം), പോപ്പ് പയസ് ഇലവൺത്ത് എച്.എസ്. (പ്രധാന കെട്ടിടത്തിന്റെ വടക്ക് കിഴക്ക് ഭാഗം), നാഗരാജവിലാസം യു.പി.എസ്. വെട്ടിക്കോട് (പടിഞ്ഞാറേ ഭാഗം).

 

മാവേലിക്കര നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

ഗവ.യു.പി.എസ് കണ്ടിയൂർ (വടക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗം), ഗവ.ടി.ടി.ഐ എൽ.പി.എസ്. (കിഴക്കേ കെട്ടിടത്തിന്റെ വടക്ക് ഭാഗം), ഗവ.യു.പി.എസ്. ചുനക്കര (വടക്ക് കെട്ടിടം), ഗവ. എൽ.പി.എസ്. പാലമേൽ (വടക്ക് ഭാഗം), പി.എൻ.പി.എം. എൽ.പി.എസ്. താമരക്കുളം (തെക്ക് ഭാഗം).

 

 

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകൾ

നായർ സമാജം ബി.എച്.എസ്. മാന്നാർ, ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കുരട്ടിക്കാട് (കിഴക്കേ കെട്ടിടത്തിന്റ് വടക്കേ ഭാഗം), ഗവ. യു.പി.എസ്. പെണ്ണുക്കര (കിഴക്ക് ഭാഗം), ഗവ.യു.പി.എസ്. ചെറുകോൽ (പടിഞ്ഞാറേ കെട്ടിടം), ജൂനിയർ ബേസിക്ക് സ്‌കൂൾ കല്യാത്തറ (വടക്കേ കെട്ടിടം)

 

 

ജില്ലയിൽ 45 മാതൃക പോളിങ് സ്റ്റേഷനുകൾ

 

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാ പോളിങ് സ്റ്റേഷനുകൾ തയ്യാറായി. വോട്ടെടുപ്പ് കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക, വോട്ടർമാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ളതാണ് മാതൃകാ പോളിങ് സ്റ്റേഷനുകൾ. 45 മാതൃകാ പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. വോട്ടവകാശം ആസ്വാദ്യകരമായി വിനിയോഗിക്കുവാൻ അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇവിടെ വികലാംഗർക്കും മുതിർന്ന പൗരൻമാർക്കും സഹായികൾ ഉണ്ടാകും. 

 

ബൂത്തിൽ പ്രവേശിക്കുന്നതു മുതൽ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങൾ, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്‌ലറ്റുകൾ, വിശ്രമസ്ഥലം, മെഡിക്കൽ സംഘം തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. വോട്ട് ചെയ്ത് ഇറങ്ങുന്നവർക്ക് അഭിപ്രായങ്ങളെഴുതാൻ പ്രത്യേക പുസ്തകവും സജ്ജമാക്കിയിട്ടുണ്ട്. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ലയിലെ മാതൃകാ പോളിങ്ങ് സ്റ്റേഷനുകളുടെ പട്ടിക ചുവടെ,

 

അരൂർ നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

മണിയാത്രിക്കൽ ദേസവം യു.പി. സ്‌കൂൾ, നടുഭാഗം (പടിഞ്ഞാറേ കെട്ടിടം), ഗവ. യു.പി.എസ്. പറയകാട് (തെക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗം), തിരുമല ദേസവം ഹൈസ്‌കൂൾ (തെക്ക് ഭാഗം), ഗവ. യു.പു.എസ്. തുറവൂർ വെസ്റ്റ്, ഗവ.എൽ.പി.എസ്., ഒറ്റപുന്ന (വടക്ക് ഭാഗം).

 

ചേർത്തല നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

ചേർത്തല ടൗൺ എൽ.പി.എസ്., മുട്ടം ഹോളി ഫാമിലി എൽ.പി.എസ്., ഗവ. പോളിടെക്നിക് ചേർത്തല, ലിറ്റിൽ ഫ്ളവർ യു.പി.എസ്., മതിലകം, സെന്റ്. ഫ്രാൻസിസ് അസീസി എച്.എസ്. അറുത്തുങ്കൽ.

 

ആലപ്പുഴ നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

പെരുന്നോർമംഗലം എൽ.പി.എസ്. കണിച്ചുകുളങ്ങര, പേരുന്നോർമംഗലം ജി.എൽ.പി.എസ്. തിരുവിഴ (പ്രധന കെട്ടിടത്തിന്റെ തെക്ക് ഭാഗം), തമ്പക്കുച്ചവട് ജി.യു.പി.എസ്., (മധ്യ ഭാഗം), തമ്പകച്ചുവട് ജി.യു.പി.എസ്. (വടക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗം), സെന്റ്. മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്‌കൂൾ (വടക്കേ കെട്ടിടം) പൂന്തോപ്പ്.

 

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

ഗവ.ജെ.ബി.എസ്. പുന്നപ്ര (വടക്കേ കെട്ടിടം), ഗവ. ജെ.ബി.എസ്. (തെക്കേ ഭാഗം), ശ്രീദേവി വിലാസം ഗവ. യു.പി.എസ്. നീർക്കുന്നം (തെക്കേ ഭാഗം), എൽ.എഫ്. എൽ.പി.എസ്. പുറക്കാട് (പടിഞ്ഞാറെ ഭാഗം), എൽ.എഫ്. എൽ.പി.എസ്. (കിഴക്കേ ഭാഗം) പുറക്കാട്.

 

കുട്ടനാട് നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

ഗവ. എൽ.പി.എസ്. വെളിയനാട് നോർത്ത് (പടിഞ്ഞാറേ ഭാഗം), ഗവ.എൽ.പി.എസ്. നീലംപേരൂർ (വടക്കേ ഭാഗം), ഗവ.ഹൈസ്‌കൂൾ തെക്കേക്കര (വടക്കേ ഭാഗം), ഗവ. ന്യൂ ലോവർ പ്രൈമറി സ്‌കൂൾ തലവടി (കിഴക്കേ ഭാഗം), സെന്റ്. അലോഷ്യസ് സ്‌കൂൾ എടത്വ (മധ്യ ഭാഗം).

 

ഹരിപ്പാട് നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

ഗവ. ടി.എച്.എസ്.എസ്., ഹരിപ്പാട്, യു.പി.എസ്. മണ്ണാറശാല (പടിഞ്ഞാറേ കെട്ടിടം), ജി.ബി.എച്.എസ്.എസ്. ഹരിപ്പാട് (വടക്കേ കെട്ടിടം), ഗവ.ഐ.റ്റി.ഐ. പള്ളിപ്പാട് (പ്രധാന കെട്ടിടത്തിന്റെ വടക്കേ ഭാഗം), ക്രൈസറ്റ് കിങ് ഹൈസ്‌കൂൾ ചേപ്പാട് (തെക്ക്- കിഴക്ക് ഭാഗം).

 

കായംകുളം നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

എൻ.ആർ.പി.എം. ഹൈസ്‌കൂൾ (വടക്കേ കെട്ടിടം), എൽ.പി.എസ്. ഞാവക്കാട് (തെക്കേ ഭാഗം), എം.എസ്.എം. കോളജ് കായംകുളം (പുതിയ കെട്ടിടം), ഗവ. ഗേൾസ് ഹൈസ്‌കൂൾ കായംകുളം, നാഗരാജവിലാസം യു.പി.എസ്. വെട്ടിക്കോട് (കിഴക്കേ ഭാഗം).

 

മാവേലിക്കര നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

സെന്റ് ജോൺസ് എച്.എസ്.എസ്. മറ്റം, എസ്.എൻ. സെൻട്രൽ സ്‌കൂൾ (കിഴക്കേ കെട്ടിടത്തിന്റെ മധ്യ ഭാഗം) ചെറുകുന്ന്, ഗവ.എൽ.പി.എസ്. കുതിരകെട്ടും തടം (തെക്കേ കെട്ടിടത്തിന്റെ തെക്കേ ഭാഗം), എച്.എസ്.എസ്. പടനിലം (പ്രധാന കെട്ടിത്തിന്റെ തെക്കേ ഭാഗം), പ്രസിഡൻസി പബ്ലിക്ക് സ്‌കൂൾ താമരക്കുളം.

 

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മാതൃക പോളിങ് സ്റ്റേഷനുകൾ

നായർ സമാജം ബി.എച്.എസ്. മാന്നാർ (പ്രധാന കെട്ടിടത്തിന്റെ മധ്യഭാഗം), ശ്രീ കാർത്തിയായനി വിലാസം ഹൈസ്‌കൂൾ കുട്ടംപേരൂർ (പ്രധാന കെട്ടിടത്തിന്റെ മധ്യഭാഗം), ഗവ. യു.പി. ഗേൾസ് സ്‌കൂൾ കിഴക്കേ നട, ചെങ്ങന്നൂർ (കിഴക്കേ കെട്ടിടത്തിന്റെ വടക്കേ ഭാഗം), ജൂനിയർ ബേസിക്ക് സ്‌കൂൾ തോനക്കാട്, ജൂനിയർ ബേസിക്ക് സ്‌കൂൾ കല്യാത്തറ (തെക്കേ കെട്ടിടം).

 

വോട്ടിനൊപ്പം വൃക്ഷത്തൈ നടാം

 

പ്രകൃതി സൗഹൃദ വോട്ടെടുപ്പ് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് വോട്ടിനൊപ്പം ഒരു മരം പദ്ധതി. ഒരോ നിയോജക മണ്ഡലത്തിലും തിരഞ്ഞെടുക്കുന്ന ബൂത്തിൽ വോട്ട് ചെയ്തിറങ്ങുന്ന വോട്ടർക്ക് ഒരു മരത്തിന്റെ തൈ കൂടി കൊടുത്തുവിടുന്ന പദ്ധതിയാണിത്. ഇത് മാതൃകയാക്കി എല്ലാ വോട്ടർമാരും വോട്ട് ചെയ്യുന്നതിന്റെ ഓർമയ്ക്കായി ഒരു മരം കൂടി നടണമെന്ന് ജില്ലാകളക്ടർ പറഞ്ഞു. 

  

 

യോഗം രണ്ടിന് 

 

ആലപ്പുഴ: ഇ.എസ്.ഐ ആശുപത്രികളുടെയും ഡിസ്‌പെൻസറികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ് ഭാഗമായി ഇൻഷുറൻസ് മെഡിക്കൽ സർവീസസ്               ( ഇ.എസ്.ഐ.എച്ച് )പരാതിപരിഹാര സെൽ യോഗം ചേരും. മെയ് രണ്ടിന്  ഉച്ചയ്ക്ക് മൂന്നിന് ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയിലാണ് യോഗം. 

date