Skip to main content

അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് വിതരണം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നിന്ന് 2018 ഒക്‌ടോബര്‍ മാസത്തില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റെഫ്രിജെറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, ഡി.ടി.പി, ടൈലറിംഗ് എന്നീ പരീക്ഷ എഴുതിയവരുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ സിവില്‍സ്റ്റേഷനിലുളള സെന്ററില്‍ എത്തിയിട്ടുണ്ട്. പരീക്ഷ. എഴുതിയവര്‍ രേഖകളുമായി വന്ന് മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം.

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് ഇതുവരെ കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ ഹോസ്റ്റല്‍ കോഷന്‍ ഡിപ്പോസിറ്റ് ഏപ്രില്‍ 30 മുമ്പായി രേഖകള്‍ സഹിതം കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കോഷന്‍ ഡിപ്പോസിറ്റ് വാങ്ങുന്നതിനായി ചെക്ക് കൈപ്പറ്റിയ വിദ്യാര്‍ത്ഥികള്‍ അവരുടെ തുക കോഴിക്കോട് ജില്ലാ ട്രഷറിയില്‍ നിന്നും ഏപ്രില്‍ 30 ന് മുമ്പായി കൈപ്പറ്റേണ്ടതാണ്. ഏപ്രില്‍ 30 നകം കൈപ്പറ്റാത്ത കോഷന്‍ ഡിപ്പോസിറ്റ് ഇനിയൊരറിപ്പില്ലാതെ സര്‍ക്കാറിലേക്ക് തിരിച്ചടക്കും.

date