Skip to main content

പത്തനംതിട്ടയില്‍ റെക്കോഡ് പോളിംഗും ശതമാനവും

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണയുണ്ടായത് റെക്കോഡ് പോളിംഗും വോട്ടിംഗ് ശതമാനവും. മണ്ഡല ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിംഗ് ശതമാനം 70 കടക്കുന്നത്. വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കടക്കുന്നതും ഇത് ആദ്യം. 74.19 ശതമാനമാണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം. ആകെയുള്ള 13,78,587 പേരില്‍ 10,22,763 പേര്‍ വോട്ട് ചെയ്യുകയും ചെയ്തു. 
പോളിംഗ് ശതമാനം കൂടുതല്‍ കാഞ്ഞിരപ്പള്ളിയിലും കുറവ് റാന്നിയിലുമാണ്. കാഞ്ഞിരപ്പള്ളിയില്‍ ആകെയുള്ള 178708 വോട്ടര്‍മാരില്‍ 139316 പേരും വോട്ട് ചെയ്തതോടെ ശതമാനം 77.96 ല്‍ എത്തി. റാന്നിയില്‍ 70.63 വോട്ടിംഗ് ശതമാനം. ഇവിടെ ആകെയുള്ള 190664 പേരില്‍ 134659 പേര്‍ വോട്ട് ചെയ്തു. പൂഞ്ഞാറിലും 77 ശതമാനത്തിന് മുകളില്‍ വോട്ടിംഗ് നടന്നു. 77.27 ആണ് ഇവിടത്തെ ശതമാനം. 178735 വോട്ടര്‍മാരില്‍ 138101 പേര്‍ വോട്ട് ചെയ്തു. 
പത്തനംതിട്ട ജില്ലയില്‍ ശതമാനത്തില്‍ മുന്നില്‍ അടൂരാണ്. 76.71ശതമാനം. 202959 വോട്ടര്‍മാരില്‍ 155682 പേര്‍ വോട്ട് ചെയ്തു. ഏറ്റവും അധികം വോട്ടര്‍മാരുള്ള മണ്ഡലമായ ആറന്മുളയില്‍ 72 ശതമാനം പോളിംഗേ നടന്നിട്ടുള്ളൂ. അതേസമയം ഏറ്റവും ആധികംപേര്‍ വോട്ട് ചെയ്ത മണ്ഡലമെന്ന ബഹുമതി ആറന്മുളയ്ക്കാണ്. 227770 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍നിന്നും 163996 പേരാണ് പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. അടൂരിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം ഒന്നരലക്ഷത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. 
ആകെ 205046 വോട്ടര്‍മാരുള്ള തിരുവല്ലയില്‍ 146460 പേര്‍ വോട്ട് ചെയ്തു. 71.43 ശതമാനം. കോന്നിയില്‍ 74.24 ശതമാനംപേര്‍ വോട്ട് ചെയ്തു. 194705 വോട്ടര്‍മാരില്‍ 144549 പേരാണ് വോട്ട് ചെയ്യാന്‍ എത്തിയത്.                      (ഇലക്ഷന്‍: 251/19)
 

date