Skip to main content

80ന് മുകളില്‍ 160; 100ഉം തികച്ച് മൂന്നാളം

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ 80 ശതമാനത്തിലധികം പോളിംഗ് നടന്നത് 160 ബൂത്തുകളില്‍. അടൂരിലെ മൂന്നാളം ഗവണ്‍മെന്റ് എല്‍പിഎസ് സ്‌കൂളിലെ 89-ാം നമ്പര്‍ ബൂത്ത് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലെത്തുകയും ചെയ്തു. ഇവിടെ 100 ശതമാനമാണ് പോളിംഗ്. 90 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്ന ഏക ബൂത്തും ഇതുതന്നെ.

കാഞ്ഞിരപ്പള്ളിയില്‍ 59 ബൂത്തുകളിലും പൂഞ്ഞാറില്‍ 33 ബൂത്തുകളിലും അടൂരില്‍ 44 ബൂത്തുകളിലും പോളിംഗ് 80 ശതമാനം കവിഞ്ഞു. തിരുവല്ലയില്‍ നാലും റാന്നിയില്‍ രണ്ടും കോന്നി, ആറന്മുള എന്നിവിടങ്ങളില്‍ ഒമ്പത് വീതം ബൂത്തുകളിലാണ് 80ന് മുകളില്‍ വോട്ടിംഗ് ശതമാനം എത്തിയത്.            (ഇലക്ഷന്‍: 255/19)

date