Skip to main content

ത്രിദിന ചിത്രരചനാ ശില്പശാല ഇന്നു മുതല്‍

  സംസ്ഥാന  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖത്തില്‍ ഇന്നു(25) മുതല്‍ ഏപ്രില്‍ 27  വരെ പടന്നക്കാട് കാര്‍ഷിക കോളേജില്‍ കുട്ടികള്‍ക്കായി ത്രിദിന ചിത്രരചനാ ശില്പശാല സംഘടിപ്പിക്കും. പടന്നക്കാട് കാര്‍ഷിക കോളേജ്  അസോസിയേറ്റ് ഡീന്‍ ഡോ.പി.ആര്‍ സുരേഷ് ഇന്നു രാവിലെ 10.30 ന്  ചിത്രരചനാ ശില്പശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ക്യാമ്പ് ഡയറക്ടര്‍ കാരയ്ക്കാ മണ്ഡപം വിജയകുമാര്‍ ക്യാമ്പ് അവലോകനം നടത്തും. സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗം വാസു ചോറോട്  സ്വാഗതവും സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് പി വി കവിത നന്ദിയും  പറയും.
തുടര്‍ന്ന് പ്രമോദ് കൂരമ്പാല  'ചിത്രരചന ഒരാമുഖം ' എന്ന വിഷയത്തെയും എ കെ ഗോപീദാസ് രേഖാചിത്രണം  എന്ന വിഷയത്തെയും ടി കെ സുജിത് 'കാര്‍ട്ടൂണ്‍ രചന ' എന്ന വിഷയത്തെയും ആസ്പദമാക്കി അവതരണം നടത്തും.വൈകീട്ട് 6.30 ന് 'ദ ഡിവൈന്‍ മൈക്കലാഞ്ചലോ ' എന്ന  ചലച്ചിത്ര പ്രദര്‍ശനം ഉണ്ടായിരിക്കും. 
നാളെ(26) രാവിലെ പ്രൊഫസര്‍ വി ജയചന്ദ്രന്‍ പോസ്റ്റര്‍ രചന എന്ന വിഷയത്തെയും  ശ്യാമശശി സ്റ്റില്‍ ലൈഫ്-പ്രയോഗിക പരിശീലനം എന്ന വിഷയത്തെയും ആസ്പദമാക്കി  അവതരണം നടത്തും.ഉച്ചയ്ക്ക്‌ശേഷം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, ഉണ്ണി കാനായി എന്നിവര്‍ ശില്പനിര്‍മ്മാണം എന്ന വിഷയം അവതരിപ്പിക്കും. വൈകീട്ട്  6.30 ന് ലിയനാര്‍ഡോ എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. ഏപ്രില്‍ 27 ന്  രാവിലെ പൊന്ന്യം ചന്ദ്രന്‍ ജലച്ചായരചന, സചീന്ദ്രന്‍ കാറഡുക്ക പെയിന്റിങ് പ്രയോഗിക പരിശീലനം എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. 

date