Skip to main content
സ്ട്രോങ് റൂമിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര സേന

വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമുകളില്‍ സുരക്ഷയൊരുക്കി കേന്ദ്ര സേന

 

 

     വയനാട്  ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനു ഉപയോഗിച്ച മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റി. സ്ട്രോങ് റൂമുകള്‍ പ്രത്യേകം സീല്‍ ചെയ്ത് സുരക്ഷ ഉറപ്പാക്കി. വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആര്‍.അജയകുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച പൊതു നിരീക്ഷകന്‍ ബോബി വൈക്കോം, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍  എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്. ഇനി വോട്ടെണ്ണല്‍ ദിനമായ മേയ് 23ന് രാവിലെയേ ഈ റൂമുകള്‍ തുറക്കൂ. 

      നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമുകളുടെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. സിസിടിവി അടക്കമുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിട്ടുണ്ട്. തഹസില്‍ദാര്‍ റാങ്കിലുളള ആറ് ഉദ്യോഗസ്ഥരെയും മുഴുവന്‍ സമയ മേല്‍നോട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്.വോട്ടെടുപ്പിന് ഉപയോഗിക്കാത്ത യന്ത്രങ്ങള്‍ എറണാകുളത്തെ കേന്ദ്രീകൃത ഡിപ്പോയിലേക്ക് കൊണ്ട് പോകും.

 

date