Skip to main content

വോട്ട് സ്മാര്‍ട്ട് പത്തനംതിട്ട ആപ്പിലെ മത്സരം:  74.20 ശതമാനം പോളിംഗ് പ്രവചിച്ച് അജ്മല്‍ വിജയി

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് സ്മാര്‍ട്ട് പത്തനംതിട്ട ആപ്പിലൂടെ ജില്ലാ ഭരണകൂടം നടത്തിയ പോളിംഗ് ശതമാന പ്രവചന മത്സരത്തില്‍ അജ്മല്‍ പത്തനംതിട്ട ഒന്നാം സ്ഥാനം നേടി. ജില്ലയിലെ യഥാര്‍ഥ പോളിംഗ് ശതമാനം 74.19 ആണ്. ഇതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന 74.20 ശതമാനം എന്ന  അജ്മലിന്റെ പ്രവചനത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 74.08 ശതമാനം പ്രവചിച്ച ഫിജു രണ്ടാം സ്ഥാനം നേടി. വോട്ടെടുപ്പ് ദിവസം രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നുവരെ ആയിരുന്നു പോളിംഗ് ശതമാനം പ്രവചിക്കാനുള്ള സമയം. 

അജ്മലിന് 25000 രൂപ സമ്മാനം ലഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് സ്മാര്‍ട് ആപ്പിന്റെ ഭാഗമായി  ഏപ്രില്‍ 17ന് ആരംഭിച്ച ക്വിസ് മത്സരം വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23 വരെയായിരുന്നു.  ദിവസവും രാത്രി ആറു മുതല്‍ ഒന്‍പതു വരെയായിരുന്നു ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനുളള സമയം. ക്വിസ് മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും, രണ്ടാം സമ്മാനം 2500 രൂപയും നല്‍കി. പോളിംഗ് ശതമാനം പ്രവചിച്ച മത്സര വിജയിക്കുള്ള സമ്മാനം ഇന്ന്(25) ഉച്ചക്ക് 12ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വിതരണം ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആപ്പ് സജ്ജമാക്കുന്നത് കേരളത്തില്‍ ഇത് ആദ്യമാണ്. സ്വീപ്പ് വോട്ടര്‍ബോധവത്കരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുപ്പിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനാണ് ആപ്പിലൂടെ ക്വിസ് മത്സരവും പോളിംഗ് ശതമാന പ്രവചന മത്സരവും സംഘടിപ്പിച്ചത്. 

date