Skip to main content

വോട്ടെണ്ണല്‍ മുന്നൊരുക്കം വിലയിരുത്തി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് മുന്നോടിയായി ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാനും സുഗമമായ വോട്ടെണ്ണല്‍ പ്രക്രിയ ഉറപ്പുവരുത്താനുമായി ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ എ.ആര്‍.ഒമാരുടെയും എ.ആര്‍.ഒമാര്‍ക്ക് കീഴിലെ ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേര്‍ന്നു. വോട്ടെണ്ണലിന് സാങ്കേതിക സഹായം നല്‍കുന്ന ട്രെന്റ്, ഇ സുവിധ സോഫ്റ്റ്വെയറുകളില്‍ പരിശീലനം നല്‍കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വോട്ടെണ്ണല്‍ മുന്നൊരുക്ക വിലയിരുത്തല്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ക്ക് പുറമെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് ജില്ലാ ഓഫീസര്‍ കെ.പി പ്രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
എക്സൈസ് ഇ ഓഫീസ് തുറന്നു

എക്സൈസ് വകുപ്പിന്റെ ജില്ലാ ഓഫീസില്‍ ഇ ഓഫീസ് പദ്ധതിക്ക് തുടക്കമായി. എ.ഡി.എം ടി വിജയന്‍  ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ് സലീം, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു, കെ.എസ്.ഇ.എസ്.എ ജനറല്‍ സെക്രട്ടറി രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ദിപീഷ്, വെര്‍ച്യുലേറ്റഡ് കേഡറ്റ് പ്രിയേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് എക്സൈസ് ഇ ഓഫീസിന്റെ പ്രവര്‍ത്തനം.

 

date