Skip to main content

കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം 

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050), ചീമേനി (04672257541), കൂത്തുപറമ്പ് (04902362123), പയ്യന്നൂര്‍ (നെരുവമ്പ്രം) (04972877600), മഞ്ചേശ്വരം (04998215615), മാനന്തവാടി (04935-245484) എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) കോളജുകളില്‍ ലഭ്യമാക്കണം. തുക കോളജുകളില്‍ നേരിട്ടും അടയ്ക്കാം.                                                       (പിഎന്‍പി 1172/19)

date