Skip to main content

വോട്ടെണ്ണല്‍ ഇങ്ങനെ

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ ഒരു റൗണ്ടില്‍ 89 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 15 റൗണ്ടുകളിലായിട്ടാകും വോട്ടുകള്‍ എണ്ണുക. മണ്ഡലത്തില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍,പയ്യന്നൂര്‍, കല്ല്യാശേരി നിയോജക മണ്ഡലങ്ങള്‍ക്കായി പ്രത്യേകം വോട്ടെണ്ണല്‍ റൂമുകളിലായി കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 
ഓരോ നിയോജക മണ്ഡലത്തിലേയും വോട്ടെണ്ണല്‍ മുറികളില്‍   അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ(എ ആര്‍ ഒ) നേതൃത്വത്തില്‍ ഒരു ടേബിളും കൂടാതെ നിശ്ചിത എണ്ണം കൗണ്ടിങ് ടേബുകളും ഉണ്ടാകും. ഓരോ കൗണ്ടിങ് ടേബിളിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവരുണ്ടാകുക.  എ ആര്‍ ഒയുടെ ടേബിള്‍ ഉള്‍പ്പെടെ ഓരോ ടേബിളിനു സമീപത്തും സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് പ്രത്യേക സ്ഥലമുണ്ടാകും. 
പോസ്റ്റല്‍ വോട്ടുകളും  ഇ.വി.എം വോട്ടുകളും രാവിലെ എട്ടു മണി മുതല്‍ എണ്ണിത്തുടങ്ങും. ഈ വോട്ടുകള്‍ എല്ലാം എണ്ണിത്തീര്‍ത്തനിന് ശേഷമാകും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക.
 

date