Skip to main content

പോളിടെക്‌നിക് കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

 

പാലക്കാട് ഗവ.പോളിടെക്‌നിക് കോളേജില്‍ 2019-20 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏറ്റവും അടുത്തുള്ള ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക് കോളേജില്‍ സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ളവര്‍ക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്. ജാതി, വരുമാനം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.സി/എസ്.ടി വിഭാഗക്കാര്‍ തഹസില്‍ദാറില്‍ നിന്ന് വാങ്ങിയ ജാതി സര്‍ട്ടിഫിക്കറ്റ്), വരുമാനം എട്ട് ലക്ഷത്തിന് മുകളില്‍ വരുന്ന പിന്നോക്ക വിഭാഗക്കാര്‍ വില്ലേജില്‍ നിന്നും ലഭിക്കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വടക്കഞ്ചേരി, ചെര്‍പ്പുളശ്ശേരി, അട്ടപ്പാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ പോളിടെക്‌നിക് കോളേജുകളില്‍ 22500 രൂപയും ഗവണ്‍മെന്റ് എയ്ഡഡ് കോളേജുകളില്‍ 5000 രൂപയുമാണ് വാര്‍ഷിക ഫീസ്. ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ സഹായത്തിനായി ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാലക്കാട് ഗവ.പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. 
 

date