Skip to main content

ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്‌സുകള്‍

 

പത്തനംതിട്ടയിലുള്ള ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ജൂണില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് സിവില്‍ എന്‍ജിനീയര്‍, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ടര്‍ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രായപരിധി 35 വയസ്. പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സിലേക്ക് ബിരുദമോ ത്രിവല്‍സര പോളിടെക്‌നിക് ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 
ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കും വനിതകള്‍ക്കുള്ള മ്യൂറല്‍ പെയിന്റിംഗ് പരിശീലന പരിപാടിയിലേക്ക് ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സിലേക്ക് ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍ഷിപ്പ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.vasthuvidyagurukulam.com ല്‍ അപേക്ഷഫോറവും  വിശദവിവരങ്ങളും ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട - 689533 എന്ന വിലാസത്തില്‍ മെയ് 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0468 2319740, 9847053293.

date