Skip to main content

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി: വിവിധ കോഴ്സുകളിൽ അപേക്ഷിക്കാം

ആലപ്പുഴ: പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രം നടത്തുന്ന ഡിപ്ലോമ, ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യു.ജി.സി ആവിഷ്‌ക്കരിച്ച അഭിരുചിക്ക് അനുസൃത തൊഴിൽ പരിശീലനം നൽകുന്ന ത്രിവൽസര ബി.വോക് ഫാഷൻ ടെക്നോളജി, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ഒരു വർഷ കോഴ്സുകളായ ടൂറിസം ആൻഡ് സർവ്വീസ് ഇൻഡസ്ട്രി, റേഡിയോഗ്രാഫിക് ആൻഡ് ഇമേജിങ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ബി.വോക് കോഴ്സുകളിൽ ഒരുവർഷ പഠനശേഷം ഡിപ്ലോമ അല്ലെങ്കിൽ, രണ്ട് വർഷ പഠനശേഷം അഡ്വാൻസ് ഡിപ്ലോമ കരസ്ഥമാക്കി കോഴ്സുകളിൽ നിന്ന് പിൻവാങ്ങാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്.  ഹയർ സെക്കൻഡറി കഴിഞ്ഞ ഏതൊരു വിദ്യാർഥിക്കും അപേക്ഷിക്കാം. അപേക്ഷഫോറം യൂണിവേഴ്സിറ്റി മാഹി കേന്ദ്രത്തിലും വെബ്സൈറ്റിലും ( www.pondiuni.edu.in) ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. പട്ടികവിഭാഗക്കാർക്ക്  50രൂപ. ഭിന്നശേഷിക്കാർക്ക് സൗജന്യമാണ്. അവസാന തീയതി ജൂൺ 26. ഫോൺ: 0490-2332622, 9207982622. 

 

date