Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു
വ്യാപകമായി വ്യാജ ടിക്കറ്റുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ഇത് സംബന്ധിച്ച അവബോധം നല്‍കുന്നതിനായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ജില്ലാതല പരിശീലനം സംഘടിപ്പിക്കുന്നു.    ജൂണ്‍ 21 ന് പയ്യന്നൂര്‍ നഗരസഭാ ഹാളിലും 25 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും വൈകിട്ട് മൂന്ന് മണിക്കാണ് പരിശീലനം.
പി എന്‍ സി/2041/2019

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്
സി ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ കെ ജി ടി ഇ പ്രീ പ്രസ്, കെ ജി ടി ഇ പ്രസ് വര്‍ക്ക് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും.  സി ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 24 നകം നേരിട്ട് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0495 2723666, 0495 2356591.  വെബ്‌സൈറ്റ്:www.captkerala.com.
പി എന്‍ സി/2042/2019

എസ്ആര്‍സി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ wwws.rccc.inല്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ (റെയില്‍വേ സ്റ്റേഷന് എതിര്‍വശം) സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍. 0497 2765655, 7994846530, 9447080497. 
പി എന്‍ സി/2043/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ നഗര മധ്യത്തില്‍ പൊലീസ് വകുപ്പിന്റെ അധീനതയില്‍  ടൗണ്‍ സ്‌ക്വയറിന്റെയും ജില്ലാ പൊലീസ് ഓഫീസിന്റെയും ഭാഗത്തുള്ള മതില്‍(255 മീറ്റര്‍), ട്രാഫിക് സ്റ്റേഷന്‍ മുതല്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഓഫീസ് വരെയുള്ള മതില്‍(255 മീറ്റര്‍), കണ്ണൂര്‍ പൊലീസ് ക്ലബ് മതില്‍(40 മീറ്റര്‍), കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസ് മുതല്‍(പൊലീസ്  ക്ലബ് മതില്‍ ഒഴികെ) എ ആര്‍ ക്യാമ്പിന്റെ രണ്ടാം ഗേറ്റ് വരെയുള്ള മതില്‍(116 മീറ്റര്‍), റെയില്‍വേ സ്റ്റേഷന്‍ ഗുഡ്‌സ് റോഡിന്റെ കിഴക്ക് പടിഞ്ഞാറ് വശം മതിലുകള്‍(110+160 മീറ്റര്‍) എന്നിവിടങ്ങളില്‍ ആറ് മാസത്തേക്ക് പരസ്യം സ്ഥാപിക്കുവാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 24 ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2763330. 
പി എന്‍ സി/2044/2019

ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ഐ ടി ഐ കളിലെ 12 ട്രേഡുകളിലേക്ക്  തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി യാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫോറം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നിന്നും ജൂണ്‍ 20 വരെ പത്ത് രൂപക്ക് നേരിട്ടും 15 രൂപയുടെ മണിഓര്‍ഡര്‍ വഴിയും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25 നകം അതത് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.  ഫോണ്‍: 0497 2709096.
പി എന്‍ സി/2045/2019

സബ്‌സിഡി നിരക്കില്‍ ആട്ടിന്‍കുട്ടികള്‍
കൊമ്മേരി ഗവ.ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ആട്ടിന്‍കുട്ടികളെ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം ഫാം ഓഫീസില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ ആറിന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും.  ഫോണ്‍: 0490 2302307.
പി എന്‍ സി/2046/2019

പുനര്‍ ലേലം 
കൊമ്മേരി ഗവ.ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച തൊണ്ടോടുകൂടിയ 39 കിലോ അടക്ക ജൂണ്‍ 25 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ 0490 2302307 ല്‍ ലഭിക്കും.
പി എന്‍ സി/2047/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊമ്മേരി ഗവ.ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരവും, മരങ്ങളുടെ ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ജൂണ്‍ 22 ന് വൈകിട്ട് അഞ്ച് മണി വരെ ആടുവളര്‍ത്തുകേന്ദ്രം ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0490 2302307.
പി എന്‍ സി/2048/2019

മരം ലേലം 
ഏഴിലോട് മുതല്‍ ആണ്ടാംകൊവ്വല്‍ വരെ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിക്കേണ്ടിവരുന്ന വിവിധ മരങ്ങളുടെ ലേലം ജൂണ്‍ 25 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ പയ്യന്നൂരിലെ കാര്യാലയത്തില്‍ നടത്തും.  ഫോണ്‍: 04985 209954.
പി എന്‍ സി/2049/2019

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു.  ടി സി എം സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂണ്‍ 21 ന് രാവിലെ 10 മണിക്ക് മുമ്പ് ദേശീയ ആരോഗ്യദൗത്യം ജില്ലാ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
പി എന്‍ സി/2050/2019

ദര്‍ഘാസ് ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ അര്‍ബന്‍ ശിശു വികസന പദ്ധതി ഓഫീസ് ആവശ്യത്തിലേക്കായി ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ജൂണ്‍ 27 ന് വൈകിട്ട് മൂന്ന് മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  ഫോണ്‍: 0497 2708150.
പി എന്‍ സി/2051/2019

ജില്ലയില്‍ 20, 22 തീയതികളില്‍ യല്ലോ അലേര്‍ട്ട്
ജൂണ്‍ 20, 22 തീയതികളില്‍ ജില്ലയില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി  ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതിനാല്‍ പൊതുജനങ്ങളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.
പി എന്‍ സി/2052/2019

തൊഴിലാളികളെ നിയമിക്കുന്നു
ജില്ലയിലെ പിണറായിയിലുള്ള ഹൈടെക് വീവിംഗ് മില്‍സ്, കാസര്‍കോട് ജില്ലയിലെ മൈലാട്ടിയിലുള്ള ഉദുമ ടെക്സ്റ്റൈല്‍ മില്‍സ് എന്നീ സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍. വര്‍ക്കര്‍ ട്രയിനി- ഏഴാം ക്ലാസ് പാസായിരിക്കണം, ഇലക്ട്രീഷ്യന്‍- എസ് എസ് എല്‍ സി, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഇലക്ട്രീഷ്യന്‍), മെയിന്റനന്‍സ് ഫിറ്റര്‍- എസ് എസ് എല്‍ സി, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഫിറ്റര്‍). അപേക്ഷകര്‍ക്ക് ശാരീരിക അവശതകള്‍ പാടില്ല, പ്രായ പരിധി 2019 ജൂണ്‍ ആറിന് 18നും 36 നും ഇടയില്‍. നിയമാനുസൃത വയസിളവ് ബാധകം. താല്‍പര്യമുള്ളവര്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനറല്‍ മാനേജര്‍ മില്‍ ഓഫീസ് വിലാസത്തില്‍ ലഭിക്കത്തക്ക വിധം സമര്‍പ്പിക്കേണ്ടതാണ്. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. വിലാസം. പിണറായി മില്‍ ഓഫീസ്: കിഴക്കുംഭാഗം, പിണറായി പി ഒ, തലശ്ശേരി, 670741, ഫോണ്‍. 0490 2384150, 9048206076, ഉദുമ ടെക്സ്റ്റൈല്‍ മില്‍ ഓഫീസ്: മൈലാട്ടി പി ഒ, കാസര്‍കോട്, 671319. ഫോണ്‍. 0499 4282266, 9048656266.
പി എന്‍ സി/2053/2019

അപേക്ഷ ക്ഷണിച്ചു
ഗവ.ഐടിഐയിലെ ഐഎംസി നടത്തുന്ന തൊഴിലധിഷ്ടിത ക്യുഎ-ക്യുസി-എന്‍ഡിടി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ/ ഡിപ്ലോമ/ബിടെക്/ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ 8281723705 എന്ന നമ്പറില്‍ ലഭിക്കും.
പി എന്‍ സി/2054/2019

ലേലം ചെയ്യും
കണ്ണവം പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്ന വനഭൂമിയിലെ മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിനായി ജൂലൈ 19 ന് രാവിലെ 11.30 ന് കണ്ണോത്തുംചാലിലെ കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ദര്‍ഘാസ് കം ലേലം നടത്തും.  ഫോണ്‍: 0497 2704808, 0490 2300971.
പി എന്‍ സി/2055/2019

വൈദ്യുതി മുടങ്ങും
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രീകണ്ഠപുരം ടൗണ്‍, ഓടത്തുപാലം, ചോയിസ്മാള്‍, കോട്ടൂര്‍ ഐ ടി സി, നോബിള്‍, മുത്തപ്പന്‍ കോട്ടം എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ നാളെ (ജൂണ്‍ 19) രാവിലെ ഒമ്പത് മണി മുതല്‍ നാല് മണിവരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2056/2019

നഴ്‌സുമാര്‍ക്ക് അവസരം
യുകെ-എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റിലൂടെയാണ് നിയമനം. ജൂണ്‍ 26, ജൂലൈ 10,17,24 തീയതികളില്‍ അഭിമുഖം നടക്കും. ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള ബിഎസ്സി/ജിഎന്‍എം നഴ്സുമാര്‍ക്ക് പങ്കെടുക്കാം. നിലവില്‍ ഐഇഎല്‍റ്റിഎസ് (അക്കാദമിക്കില്‍) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ ഏഴ് സ്‌കോറിങ്ങും അല്ലെങ്കില്‍ ഒഇറ്റിബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം. ഐഇഎല്‍റ്റിഎസില്‍ ആറ് സ്‌കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന്് നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കും. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ നടത്തുന്ന സി ബി റ്റി (രീാുലലേിര്യ യമലെറ ലേേെ) യോഗ്യത നേടണം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയ്യറാക്കിയ ബയോഡാറ്റ, പൂരിപ്പിച്ച എന്‍എച്ച്എസ് അപേക്ഷ, ആമുഖ കത്ത്, മറ്റ് അനുബന്ധരേഖകള്‍ എന്നിവ സഹിതം ൃരൃാേലി.േിീൃസമ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471-2770544 ലും, ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലും ലഭിക്കും.
പി എന്‍ സി/2057/2019
                                                                                

അഡ്വാന്‍സ്ഡ് ബ്യൂട്ടീഷ്യന്‍  കോഴ്‌സ് പരിശീനലനം
  ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 'വണ്‍ മിനിറ്റ് ഉമ' യുടെ ദ്വിദിന പരിശീലന പരിപാടി സങ്കടിപ്പിക്കുന്നു. ജൂലൈ 5, 6 തീയ്യതികളില്‍ കണ്ണൂര്‍ റെയിന്‍ബോ സ്യുട്ട് ഹോട്ടലിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍  രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി റുഡ്സെറ്റ് ഇന്‍സ്റ്റിട്യൂട്ടുമായി  ബന്ധപ്പെടുക. ഫോണ്‍: 0460  2226573.  
പി എന്‍ സി/2059/2019

date